Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഐടിസി ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി റെലിഗറി

ന്യൂഡല്‍ഹി: നിലവില്‍ 309.65 രൂപ വിലയുള്ള ഐടിസി ഓഹരി 332 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് റെലിഗറി.1910 ല്‍ രൂപീകൃതമായ ഐടിസി ചെറുകിട ഉത്പന്ന വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന 3,83,194.52 കോടി രൂപ വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. പാക്കു ചെയ്ത ഭക്ഷ്യവസ്തുക്കള്‍, കാര്‍ഷിക വസ്തുക്കള്‍, പേപ്പര്‍ ബോര്‍ഡ്‌സ്, പുകയില, ഹോട്ടല്‍ സര്‍വീസ്, പ്രിന്റിംഗ് ക്ലോത്തിംഗ് തുടങ്ങിയ മേഖലയിലെ ഉത്പന്നങ്ങളാണ് വിപണിയിലിറക്കുന്നത് .

ജൂണിലവസാനിച്ച പാദത്തില്‍, വരുമാനം 39.3 ശതമാനമാക്കി വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനി ഉയര്‍ത്തി. 19,831 കോടി രൂപയാണ് കമ്പനിയുടെ ജൂണ്‍പാദ വരുമാനം.
ലാഭം/ഇബിറ്റ/നികുതി കഴിച്ചുള്ള വരുമാനം എന്നിവ 33.6 ശതമാനം/36.8 ശതമാനം/33.7 ശതമാനം എന്നിങ്ങനെ വര്‍ധിപ്പിക്കാനും കമ്പനിയ്ക്ക് സാധിച്ചു.

അതേസമയം മാര്‍ജിന്‍ യഥാക്രമം 242 ബേസിസ് പോയിന്റ്/68 ബേസിസ് പോയിന്റ്/106 ബേസിസ് പോയിന്റ് എന്നിങ്ങനെ താഴ്ന്നു. മാത്രമല്ല, ലൈഫ്‌സ്‌റ്റൈല്‍ വില്‍പ്പനയില്‍ നിന്നും പിന്മാറുകയാണെന്നും കമ്പനി അറിയിച്ചു. എന്നാല്‍ വരുമാന വര്‍ധനവിനെ തുടര്‍ന്ന് ഓഹരി തിങ്കളാഴ്ച 52 ആഴ്ചയിലെ ഉയരമായ 316.65 രൂപയിലെത്തി.

വിപണി മൂല്യം 3,83,194.52 കോടിയാക്കാനും സാധിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി എതിരാളികളായ ഉപഭോക്തൃ കമ്പനികളേക്കാള്‍ മികച്ച പ്രകടനമാണ് ഐടിസി കാഴ്ചവയ്ക്കുന്നത്. ഫെബ്രുവരി 2022 മുതല്‍ അപ് ട്രെന്‍ഡിലാണ് ഓഹരി.

സമ്പന്നമായ കാഷ് ഫ്‌ളോ, സിഗരറ്റ് വില്‍പനയുടെ കുത്തകാവകാശം, ഉപഭോക്തൃ ഉത്പന്നങ്ങളുടെ വളര്‍ച്ച, ഉയര്‍ന്ന മൂല്യമുള്ള ഓഹരിയിലുള്ള നിക്ഷേപകരുടെ താല്‍പര്യം എന്നിവയാണ് ഐടിസി ഓഹരിയെ ആകര്‍ഷകമാക്കുന്നത്.

അതേസമയം, കഴിഞ്ഞ ദശാബ്ദത്തില്‍ 6 ശതമാനത്തിന്റെ നെഗറ്റീവ് വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. പാരിസ്ഥിതിക, സാമൂഹ്യ ഉത്തരവാദിത്തത്തിലെ വീഴ്ചയാണ് ഇതിന് കാരണമായത്. സിഗരറ്റ് വില്‍പനയില്‍ ശ്രദ്ധയൂന്നിയത് കമ്പനിയ്ക്ക് വിനയായി. സാമൂഹ്യഉത്തരവാദിത്തത്തിലെ വീഴ്ചയെന്നത് കാമ്പില്ലാത്ത കാര്യമാണെന്ന് ജിയോജിത്തിലെ വികെ വിജയ് കുമാര്‍ പ്രതികരിക്കുന്നു.

ലോകമെങ്ങും ഇപ്പോള്‍ വാല്യു സ്‌റ്റോക്കുകള്‍ക്ക് ഡിമാന്റുണ്ടെന്നും ഐടിസി ഒരു ക്ലാസിക് വാല്യു സ്‌റ്റോക്കാണെന്നും വിജയ്കുമാര്‍ പറഞ്ഞു. പ്രക്ഷുബ്ദമായ ഈ സാഹചര്യത്തില്‍ മികച്ച കാഷ്ഫ്‌ളോവുള്ള, വിലഉയര്‍ത്താന്‍ കെല്‍പുള്ള മികച്ച ഓഹരികളെ തേടുകയാണ് നിക്ഷേപകര്‍. അതുകൊണ്ട് ഐടിസി നേട്ടമുണ്ടാക്കും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

X
Top