Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

30,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി റിന്യൂ പവർ

മുംബൈ: ഗ്രീൻ എനർജി കമ്പനിയായ റിന്യൂ പവർ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 30,000 കോടി രൂപ നിക്ഷേപിച്ച് അതിന്റെ സൗരോർജ്ജ, കാറ്റ് ഊർജ്ജ ശേഷി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു.

നിലവിൽ 5,000 മെഗാവാട്ട് പദ്ധതി വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും, കമ്പനി വിവിധ ലേലങ്ങളിൽ വിജയിച്ചതായും ഒപ്പം നിരവധി വൈദ്യുതി വാങ്ങൽ കരാറുകൾ ഉണ്ടെന്നും (പിപിഎ) കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സിൻഹ പിടിഐയോട് പറഞ്ഞു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ സൗരോർജ്ജം, കാറ്റ് എന്നിവയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് ഏകദേശം 30,000 കോടി രൂപ ചെലവഴിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിന്യൂ എനർജി ഗ്ലോബൽ പി‌എൽ‌സിയുടെ അനുബന്ധ സ്ഥാപനമായ റിന്യൂ പവർ, ആഗോളതലത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ സ്വതന്ത്ര പവർ ഉത്പാദകരിൽ (ഐപിപി) ഒന്നാണ്.

മത്സരാധിഷ്ഠിത ബിഡുകളിലൂടെ നേടിയ ശേഷി ഉൾപ്പെടെ കമ്പനിക്ക് നിലവിൽ 13.2 ജിഗാവാട്ട് (GW) മൊത്തം ശേഷിയുണ്ട്. കൂടാതെ ഇന്ത്യയിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ തന്റെ കമ്പനി പദ്ധതിയിടുന്നതായും സിൻഹ പറഞ്ഞു.

X
Top