Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

റിപ്പോ നിരക്ക് കുറച്ചാലും സ്ഥിര നിക്ഷേപ പലിശ ഉയര്‍ന്നേക്കാം

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അതിന്റെ ദ്വിമാസ ധനനയത്തില്‍, റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍ എഫ്ഡി പലിശനിരക്ക് കുറയുമെന്ന് നടപടി അര്‍ത്ഥമാക്കുന്നില്ല. റിപ്പോ നിരക്ക് കുറയുന്നത് എഫ്ഡി പലിശനിരക്കുകളെ ഒരു പരിധി വരെമാത്രമേ സ്വാധീനിക്കൂ.

റിപ്പോ നിരക്ക്, ക്രെഡിറ്റ് വളര്‍ച്ചാ നിരക്കുകള്‍ തമ്മിലുള്ള അന്തരം, നിക്ഷേപ വളര്‍ച്ചാ നിരക്കുകള്‍, ബാങ്കിംഗ് സംവിധാനത്തിലെ മൊത്തത്തിലുള്ള പണലഭ്യത എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്കുകളെ സ്വാധീനിക്കുന്നത്. പൈസബസാറിന്റെ സഹസ്ഥാപകനും സിഇഒയുമായ നവീന്‍ കുക്രേജ പറയുന്നതനുസരിച്ച്, ബാങ്കുകളുടെ ക്രെഡിറ്റ് വളര്‍ച്ചാ നിരക്ക്, ഡെപ്പോസിറ്റ് വളര്‍ച്ചാ നിരക്കിനേക്കാള്‍ ഉയരുമ്പോള്‍, എഫ് ഡി നിരക്കുകളും വര്‍ദ്ധിക്കും.

കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി ബാങ്കുകള്‍ പലിശനിരക്കുയര്‍ത്തുന്നതാണ് കാരണം. റിപ്പോ നിരക്ക് താല്‍ക്കാലികമായി നിര്‍ത്തുന്നതോടെ വായ്പ നിരക്ക് വര്‍ദ്ധനവിന് വിരാമമായേക്കാം. എന്നാല്‍ എഫ്ഡി നിരക്കുകളുടെ കാര്യത്തില്‍ ഇക്കാര്യം അതേപടി ബാധകമല്ല.

മാത്രമല്ല എഫ്ഡി ആകര്‍ഷകമായ ഒരു നിക്ഷേപ ഓപ്ഷനുമാണ്. അതുകൊണ്ടുതന്നെ കാലാവധി പൂര്‍ത്തിയാകുന്നത് വരെ എഫ്ഡിയില്‍ തുടരാന്‍ കുക്രേജ ആഹ്വാനം ചെയ്യുന്നു. നിലവിലത്തേതും പുതിയതുമായ നിരക്കുകള്‍ക്കിടയില്‍ ഗണ്യമായ അന്തരമുണ്ടെങ്കില്‍ മാത്രമേ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് നിക്ഷേപം ക്ലോസ് ചെയ്യേണ്ടതുള്ളൂ.

ഇടക്കാല പിന്‍വലിക്കലിന് പിഴയൊടുക്കേണ്ടി വരും എന്ന കാര്യവും മറക്കാതിരിക്കുക. വിവിധ ബാങ്കുകളുടെ നിരക്കുകള്‍ താരതമ്യം ചെയ്ത് മാത്രമേ പുതിയ എഫ്ഡികള്‍ തുടങ്ങേണ്ടതുള്ളൂ. നിരവധി ചെറുകിട ധനകാര്യ ബാങ്കുകളും സ്വകാര്യമേഖലാ ബാങ്കുകളും 7.5 ശതമാനമോ അതില്‍ കൂടുതലോ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

X
Top