
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ താരിഫ് ഭീഷണി ഗുരുതര വെല്ലുവിളിയല്ലെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ റിസര്‍ച്ച് റിപ്പോര്‍ട്ട്.
പ്രത്യാഘാതം നിര്‍ണയിക്കുക ഇന്തോ-യുഎസ് കരാറെന്നും യുബിഐ. ഇന്തോ- യു എസ് വ്യാപാര സന്തുലിതാവസ്ഥ രാജ്യത്തെ താരിഫ് ഭീഷണിയില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷിക്കുമെന്നാണ് യുബിഐ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ട്രംപിന്റെ ആഗോള വ്യാപാര യുദ്ധം രാജ്യത്തെ പരോക്ഷമായി ബാധിക്കുന്നുണ്ട്.
ഡോളര്‍ കരുത്താര്‍ജിക്കുകയും ഇന്ത്യന്‍ കറന്‍സി തകര്‍ച്ച നേരിടുകയും ചെയ്തത് ഇതിനുദാഹരണമാണ്.വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിച്ച് അമേരിക്കന്‍ ബോണ്ടുകളില്‍ നിക്ഷേപിച്ചു.
ഇതും ട്രംപ് നയത്തിന്റെ പരോക്ഷ പ്രത്യാഘാതമാണ്. ഡോളര്‍ കരുത്താര്‍ജ്ജിച്ചപ്പോള്‍ അമേരിക്കന്‍ ട്രഷറി ആദായം ഉയര്‍ന്നു. ഇതോടെ നിക്ഷേപകര്‍ ട്രഷറി യില്‍ഡിലേക്കും ഒപ്പം സ്വര്‍ണത്തിലേക്കും ചേക്കേറി.
ഇതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത പ്രശ്നം രൂക്ഷമായി. രൂപയെ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കരുതല്‍ ധനം ഉപയോഗിക്കേണ്ടി വന്നവെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
യുഎസിലേക്കുള്ള പ്രധാന കയറ്റുമതികള്‍, പ്രത്യേകിച്ച് ഓട്ടോമൊബൈലുകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, സ്റ്റീല്‍, അലുമിനിയം, ഫാര്‍മസ്യൂട്ടിക്കല്‍സ്, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകളെയായിരിക്കും താരിഫ് നയം ബാധിക്കുക. അപ്പോഴും യുഎസ് മാന്ദ്യ ഭീഷണിയിലാണെന്ന റിപ്പോര്‍ട്ടുകളും പരിഗണിക്കണം.
ഇന്ത്യ തീരുവയില്‍ നിലപാട് കടുപ്പിക്കുകയോ പ്രതികാര നടപടിയിലേക്ക് കടക്കുകയോ ചെയ്യാമെന്നതും അമേരിക്ക പരിഗണിക്കും. മാന്ദ്യക്കാലത്ത് അത് അമേരിക്കയ്ക്ക് വെല്ലുവിളിയാവാം.
അതിനാല്‍ താരിഫ് പ്രത്യാഘാതം പൂര്‍ണമായും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള കരാറിനെയാണ് ആശ്രയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.