മുംബൈ: ഒടുവില്‍ ഇലക്ട്രിക് വാഹന യുഗവും സമാപ്തിയിലേയ്ക്ക് എന്നു സൂചന. രാജ്യത്ത് ഇവികളോടുള്ള പ്രണയം തുടങ്ങിയിട്ട് വിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.
എന്നാല്‍, ആഗോള വിപണികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ രാജ്യത്തിന് അകത്തും പുറത്തും ഇവി ഡിമാന്‍ഡില്‍ ക്രമതീതമായ കുറവു രേഖപ്പെടുത്തുന്നുവെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പുതിയ ഫാഷന്‍ എന്നതിന്റെ തിളക്കവും, ആകര്‍ഷകത്വവും കുറഞ്ഞുവരുന്നുവെന്നാണ് വിലയിരുത്തല്‍. ഇതിനു പ്രധാന കാരണങ്ങളിലൊന്ന് സര്‍ക്കാര്‍ സബ്‌സിഡികള്‍ കുറഞ്ഞുവരുന്നുവെന്നതാണ്.
ഏതൊരു സേവനത്തിനും പ്രചാരം ലഭിക്കുന്നതിന് ആദ്യകാലങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത് ഒരു സ്വാഭാവിക നടപടിയാണ്. എന്നാല്‍ ഇളവുകള്‍ക്കും ശേഷവും ഡിമാന്‍ഡ് ശക്തമായി തുടരുന്നുണ്ടോ എന്നതാണ് അതിന്റെ ഭാവി. ഇവിടെ അതു സംഭവിക്കുന്നില്ലെതാണു യാഥാര്‍ഥ്യം.
ഒരു കാലത്ത് അത്യാവശ്യമായി കണ്ടിരുന്ന വാഹന വ്യവസായത്തിന്റെ ഇവികളിലേക്കുള്ള മാറ്റം ഇപ്പോള്‍ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നുവെന്നു സാരം.
യൂറോപ്പിലെ ഏറ്റവും മികച്ച ബാറ്ററി നിര്‍മ്മാതാക്കളായ നോര്‍ത്ത്വോള്‍ട്ട് കഴിഞ്ഞ ആഴ്ച പാപ്പരത്ത നഡപടികള്‍ ഫയല്‍ ചെയ്തുകഴിഞ്ഞു. ഏകദേശം 1,100 തൊഴിലവസരങ്ങള്‍ അപകടത്തിലാക്കിക്കൊണ്ട് സ്റ്റെല്ലാന്റിസ് യുകെ വാന്‍ പ്ലാന്റ് അടച്ചുപൂട്ടുന്നു.
ഫോക്‌സ്വാഗണും, ഫോര്‍ഡും പ്രതീക്ഷിച്ചതിലും ദുര്‍ബലമായ ഇവി ഡിമാന്‍ഡ് നേരിടുന്നു. കാര്യങ്ങള്‍ അത്ര വെടിപ്പല്ല.
യുഎസിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ഇവി ദത്തെടുക്കല്‍ കാലതാമസവും, സബ്സിഡികള്‍ വെട്ടിക്കുറയ്ക്കാനുള്ള നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനവും ഇവി വ്യാവസായത്തെ സാരമായി ബാധിക്കാം.
2030 -ഓടെ പുതിയ കാര്‍ വില്‍പ്പനയുടെ പകുതിയും ഇവികള്‍ ആക്കാന്‍ നിലവിലെ ബൈഡന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവ വെറും 10% മാത്രമാണ്.
ബേണ്‍സ്‌റ്റൈന്‍ റിപ്പോര്‍ട്ട് പ്രകാരം, കാര്‍ നിര്‍മ്മാതാക്കള്‍ ഉല്‍പാദന പദ്ധതികള്‍ പിന്നോട്ടാണ്. യുഎസ് ഇവി ഉല്‍പാദനം 50% കുറയുമെന്നുംൗ യൂറോപ്യന്‍ പ്ലാനുകള്‍ 29% കുറയുമെന്നും പ്രതീക്ഷിക്കുന്നു. 2025 ഓടെ, ഇവി വിപണി വിഹിതം യൂറോപ്പില്‍ 23% ഉം, യുഎസില്‍ 13% ഉം എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഉയര്‍ന്ന ചെലവ്, റേഞ്ച് പ്രശ്‌നങ്ങള്‍, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയെ കുറിച്ചുള്ള ആശങ്കകള്‍, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കാരണം കുറഞ്ഞു വരുന്ന ഇന്ധനവില എന്നിവ ഇവി വ്യവസായത്തെ ബാധിക്കുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വരും വര്‍ഷങ്ങളില്‍ ക്രൂഡ് വില കൂപ്പുകുത്തുമെന്നാണു വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇവി ഡിമാന്‍ഡ് ഇനിയും കുറയും. 24 മണിക്കൂറിനിടെ ആഗോള എണ്ണവിലയില്‍ 1- 2% തിരുത്തല്‍ സംഭവിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 71.12 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 67.20 ഡോളറുമാണ്.
ഇവികള്‍ക്കുള്ള സര്‍ക്കാര്‍ സബ്സിഡികള്‍ ഇനിയും കുറഞ്ഞേക്കാം. ജര്‍മ്മനിയും, ഫ്രാന്‍സും ഇന്‍സെന്റീവുകള്‍ വെട്ടിക്കുറച്ചു് യുഎസ് ഉടന്‍ കുറയ്ക്കും. ഇന്ത്യയും വെട്ടിക്കുറവുകള്‍ വരുത്തിയിട്ടുണ്ട്.
ഇതു ഇവി വില്‍പ്പന കുറയുന്നതിനെക്കുറിച്ചും, തൊഴില്‍ നഷ്ടത്തെക്കുറിച്ചുമുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യത്തെ വാഹന കമ്പനികള്‍ എല്ലാം തന്നെ ഇവികള്‍ക്കായി വന്‍ നിക്ഷേപം നടത്തികഴിഞ്ഞു. നിലവില്‍ ഇതും വെല്ലുവിളിയാണ്.