രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

ന്യൂഡൽഹി: ഈ സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന് റിപ്പോർട്ട്.

പ്രീമിയം ഹാൻഡ്സെറ്റുകൾ ഉൾപ്പടെയുള്ള പ്രാ​ദേശികമായി നിർമിക്കുന്നതോടെ ഇറക്കുമതിയിൽ വൻ കുറവാണ് ഉണ്ടാകുക. അടുത്തിടെ ആപ്പിൾ ഐഫോൺ പ്രോ, പ്രോ മാക്സ് മോഡലുകളുടെ നിർമ്മാണം ആരംഭിച്ചിരുന്നു.

ഗൂഗിൾ പിക്സൽ ഹാൻഡ്സെറ്റുകൾ രാജ്യത്ത് നിർമിക്കുന്നുണ്ട്. ഇതോടെ ആഭ്യന്തര ഉത്പാ​ദനത്തിൽ വൻ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിയാണ് ബഹുരാഷ്‌ട്ര കമ്പനികളെ വരെ വൻ നിക്ഷേപങ്ങൾക്കും ആഭ്യന്തര ഉത്പാദനത്തിനും പ്രോത്സാഹിപ്പിക്കുന്നത്.

2024 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ച സ്മാർട്ട്‌ഫോണുകളിൽ മൂന്ന് ശതമാനത്തോളം ഇറക്കുമതി ചെയ്തവയായിരുന്നു. ഐഫോണുകളുടെ പ്രോ മോഡലുകളും ഗൂഗിളിന്റെ പിക്സൽ ഫോണുകളുമായിരുന്നു ഇറക്കുമതി ചെയ്തവ.

എന്നാൽ ഇവയും പ്രാദേശികമായി നിർമിക്കുന്നതോടെ ഇറക്കുമതി പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. ഇത് ഇന്ത്യൻ ചരിത്രത്തിൽ പുത്തൻ നാഴികക്കല്ലാകും.

ഈ സാമ്പത്തിക വർഷത്തിൽ സ്‌മാർട്ട്‌ഫോണുകളുടെ ഇറക്കുമതി 0.25 ശതമാനമായി കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യവസായ പ്രമുഖരുടെ കണക്കുകൂട്ടൽ. ദക്ഷിണ കെറിയൻ കമ്പനിയായ സാംസം​ഗ് ഇതിനോടകം തന്നെ ഉപകരണങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്.

ഓപ്പോ, വിവോ, ഷവോമി, റിയൽമി തുടങ്ങിയ ചൈനീസ് കമ്പനികളും ഇന്ത്യൻ ബ്രാൻഡുകളായ ലാവാ, മൈക്രോമാക്സ് എന്നിവയും പ്രാദേശികമായി ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾ നിർമിക്കുന്നു.

ഈ സാമ്പത്തിക വർഷത്തിൽ‌ സ്മാർട്ട് ഫോണുകളുടെ ഇറക്കുമതി ചുങ്കം കേന്ദ്ര സർക്കാർ കുറച്ചിരുന്നു. ഇത് ആപ്പിൾ ഐഫോണുകളുടെ വില നാല് ശതമാനം വരെ കുറയാൻ ഇടയാക്കി. ആപ്പിൾ ഫോണുകൾ വാങ്ങുന്നവരുടെ എണ്ണത്തിലും ഈ കുതിപ്പ് പ്രകടമായി.

X
Top