Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വ്യക്തിഗത വായ്പകൾ ആർബിഐ നിരീക്ഷണത്തിലെന്ന് മുന്നറിയിപ്പ്

മുംബൈ: രാജ്യത്തെമ്പാടുമുള്ള വ്യക്തിഗത വായ്പകളിൽ മുന്നറിയിപ്പുമായി കേന്ദ്രബാങ്ക്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വ്യക്തിഗത വായ്പകൾക്കാണ് ആർബിഐ മുന്നറിയിപ്പ്. സുരക്ഷിതമല്ലാത്ത വായ്പകൾ നൽകാനായി നടത്തുന്ന മൂലധന സമഹാരണത്തിൽ ഉൾപ്പടെ ശ്രദ്ധവേണമെന്നും ഇതിനായി അനുയോജ്യമായ റിസ്ക് മാനേജ്മെന്റ് സംവിധാനം വികസിപ്പിക്കണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ബാങ്കിങ് സംവിധാനം ഇപ്പോഴും കരുത്തുറ്റതാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്കുകളുടെ ആസ്തിയിൽ വർധനയുണ്ടായിട്ടുണ്ട്.

വായ്പവളർച്ചയിലും, അറ്റാദായത്തിലും ബാങ്കുകൾ മികച്ച് നിൽക്കുന്നു. എന്നാൽ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ വ്യക്തിഗത വായ്പകളിൽ വളരെ വലിയ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.

വ്യക്തിഗത വായ്പകളിലെ വളർച്ച റിസർവ് ബാങ്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ബാങ്കുകളും എൻ.ബി.എഫ്.സികളും അവരുടെ നിരീക്ഷണ സംവിധാനം കൂടുതൽ കരുത്തുറ്റതാക്കണം.

സ്വന്തം സ്ഥാപനങ്ങളിലെ വെല്ലുവിളികൾ തിരിച്ചറിയുകയും അതിൽ നിന്നും സ്ഥാപനത്തെ സംരക്ഷിക്കാൻ അനുയോജ്യമായ മാർഗം സ്വീകരിക്കുകയും ചെയ്യണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

X
Top