ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആർബിഐയുടെ മോണിറ്ററി കമ്മിറ്റി യോഗം ഏപ്രിൽ 3 മുതൽ

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഏപ്രിൽ ആദ്യ വാരത്തിൽ തന്നെ നടക്കും.

ഏപ്രിൽ 3 മുതൽ 5 വരെ ആർബിഐ എംപിസി യോഗം ചേരും. 2024 -2025 സാമ്പത്തിക വർഷത്തേക്കുള്ള എംപിസി യോഗങ്ങളുടെ തിയ്യതികളും ആർബിഐ പുറത്തുവിട്ടിട്ടുണ്ട്.

രണ്ട് മാസത്തിലൊരിക്കൽ ആണ് ആർബിഐയുടെ മോണിറ്ററി കമ്മിറ്റി യോഗം ചേരുകയും രാജ്യത്തിൻ്റെ പണനയത്തിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. ഒരു വർഷത്തിൽ ആറ് മീറ്റിംഗുകൾ ഉണ്ട്.

2024-2025 ലെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ മീറ്റിംഗ് ഷെഡ്യൂൾ എന്ന പേരിൽ ബുധനാഴ്ച ആണ് ആർബിഐ ലിസ്റ്റ് പുറത്തുവിട്ടത്.

1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിൻ്റെ സെക്ഷൻ 45ZI പ്രകാരം 2024 ൽ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമെന്ന് തീരുമാനിച്ചതായി പറയുന്നു.

എംപിസി യോഗങ്ങളുടെ തീയതികൾ ഇങ്ങനെ
1) 2024 – ഏപ്രിൽ 3-5
2) 2024 – ജൂൺ 5-7,
3) 2024 – ഓഗസ്റ്റ് 6-8
4) 2024 – ക്ടോബർ 7-9
5) 2024 – ഡിസംബർ 4-6,
6) 2025 – ഫെബ്രുവരി 5-7

നിലവിൽ പോളിസി റിപ്പോ നിരക്ക് 6.5% ശതമാനം ആണ്. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാണ്.

ഫെബ്രുവരിയിലെ മീറ്ററിംഗിൽ തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകയാണ് ആർബിഐ ചെയ്തത്.

X
Top