സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി വിയറ്റ്നാംയൂറോപ്യന്‍ യൂണിയനുമായി എഫ്ടിഎ ഉടനെന്ന് ഇന്ത്യരാജ്യത്ത് സേവന മേഖലയുടെ വളര്‍ച്ച കുറഞ്ഞുട്രംപിന്‍റെ തീരുവ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയിലെ ഈ മേഖലകളെ2024 – 25 സാമ്പത്തിക വർഷത്തിൽ 800,000 ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്യ്ത് ഡിപി വേൾഡ്

വിപണിയില്‍ പണലഭ്യത വര്‍ദ്ധിപ്പിക്കാൻ റിസര്‍വ് ബാങ്ക്; 80,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ വാങ്ങുന്നു

കൊച്ചി: അടുത്ത ദിവസത്തെ ധന നയ അവലാേകന യോഗത്തിന് മുമ്പായി വിപണിയില്‍ പണലഭ്യത വർദ്ധിപ്പിക്കുന്നതിന് നടപടികളുമായി റിസർവ് ബാങ്ക്.

ഓപ്പണ്‍ മാർക്കറ്റ് ഇടപെടലിലൂടെ ബാങ്കുകളുടെ കൈവശം 80,000 കോടി രൂപയാണ് റിസർവ് ബാങ്ക് ലഭ്യമാക്കുന്നത്. ഇതിനായി സർക്കാർ കടപ്പത്രങ്ങള്‍ വാങ്ങുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ബാങ്കിംഗ് സിസ്റ്റത്തില്‍ പണലഭ്യത കുത്തനെ കുറഞ്ഞതോടെയാണ് പുതിയ നടപടി.

കഴിഞ്ഞ മാസം വിവിധ നടപടികളിലൂടെ ബാങ്കിംഗ് സിസ്‌റ്റത്തില്‍ ഒരു ലക്ഷം കോടി രൂപ അധികമായി റിസർവ് ബാങ്ക് ലഭ്യമാക്കിയിരുന്നു.

ഇതോടെ അടുത്ത ദിവസം നടക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്ക് അര ശതമാനം വരെ കുറയ്ക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തുന്നത്.

X
Top