വി പി നന്ദകുമാർ
എംഡി & സിഇഒ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്
പണനയ സമിതി യോഗ തീരുമാനങ്ങള്‍ കണക്കുകൂട്ടലുകളുമായി ഏതാണ്ട് യോജിക്കുന്നു. അതിശയിക്കാന്‍ ഒന്നുമില്ല. മിതമായ വര്‍ധനയോടെ റിപോ നിരക്ക് 6.25 ശതമാനമാക്കിയതിലൂടെ, ഈ ഘട്ടത്തില്‍ ഊഹിക്കാന്‍ പ്രയാസമായ ‘നിഷ്പക്ഷ നിരക്കി’നോട് ഒരു പടി കൂടി അടുത്തിരിക്കുന്നവെന്നാണ് ഞാന്‍ കരുതുന്നത്.
വളര്‍ച്ചയെ ലക്ഷ്യമിട്ട പാതയില്‍ തന്നെ നിലനിര്‍ത്തുമ്പോഴും മാക്രോ സാഹചര്യങ്ങള്‍ സമീപകാലങ്ങളില്‍ എങ്ങനെ ഉരുത്തിരിയുമെന്നത് പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളെ ആശ്രയിച്ചു തന്നെയിരിക്കും.
പണപ്പെരുപ്പത്തിനും ആഗോള വളര്‍ച്ചയ്‌ക്കേല്‍ക്കുന്ന തുടര്‍ച്ചയായ ആഘാതങ്ങളുടേയും സ്വാധീനത്തിനുമെതിരെ മുന്നറിയിപ്പൊന്നും നല്‍കാതെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ പൂര്‍വ്വസ്ഥിതിയിലാകുമെന്ന ശുഭാപ്തി വിശ്വാസവും പുതിയ നയത്തിലുണ്ട്.
വെങ്കടരാമന്‍ വെങ്കടേശ്വരന്‍
ഗ്രൂപ്പ് പ്രസിഡന്റ് & സിഎഫ്ഒ, ഫെഡറല്‍ ബാങ്ക്
അന്താരാഷ്ട്ര രംഗത്ത് നിലനിൽക്കുന്ന പിരിമുറുക്കങ്ങൾ, ആഗോള തലത്തിലെ അനിശ്ചിതത്വങ്ങൾ, കുറഞ്ഞ വളർച്ചാ നിരക്ക് തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വളർച്ച തികച്ചും അഭിമാനകരമാണ്.
വിലക്കയറ്റം ഉയർന്നു തന്നെയാണ് നിൽക്കുന്നത് എന്നതിനാൽ തുടർന്നും റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകൾ പ്രതീക്ഷിക്കാവുന്നതാണ്.
വിലക്കയറ്റത്തെ കടിഞ്ഞാണിട്ട് ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിനായിരിക്കും ഇനി റിസർവ് ബാങ്ക് ശ്രദ്ധ കൊടുക്കുക.
കെ പോൾ തോമസ്
എംഡി & സിഇഓ, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ പൂര്‍വ്വസ്ഥിതിയില്‍ തന്നെ തുടരുന്നുവെന്നാണ് ആര്‍ബിഐയുടെ പണ നയം സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായി അഞ്ചാം തവണയും റിപോ നിരക്കുകള്‍ 35 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയത് മതിയായ പണലഭ്യത നിലനിര്‍ത്താനും പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാനും സഹായിക്കും.
പ്രത്യേക ആവശ്യങ്ങള്‍ക്കായി ഫണ്ട് നീക്കിവെച്ച് ബ്ലോക്ക് ചെയ്യാവുന്ന പുതിയ മാറ്റം യുപിഐ സംവിധാനത്തില്‍ ആര്‍ബിഐ അവതരിപ്പിച്ചതും ഭാരത് ബില്‍ പേ സിസ്റ്റത്തില്‍ എല്ലാ തരം പണമിടപാടുകളേയും കലക്ഷനുകളേയും ഉള്‍പ്പെടുത്തിയ തീരുമാനവും വിപണിയില്‍ ഉണര്‍വുണ്ടാക്കും.
ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള പേമെന്റുകള്‍ കൃത്യസമയത്തു തന്നെ ഉറപ്പാക്കാനും ഉപഭോക്താക്കളുടെ വിശ്വാസം വര്‍ധിപ്പിക്കാനും ഇതു സഹായകമാകും.
മുരളി രാമകൃഷ്ണന്‍
എംഡി & സിഇഒ, സൗത്ത് ഇന്ത്യൻ ബാങ്ക്
പണപ്പെരുപ്പത്തെ നിയന്ത്രണ വിധേയമാക്കാനുള്ള നിരന്തര പരിശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ഉജ്വലമായ ഒരു ആഘോഷ സീസണും റാബി വിളകളുടെ നല്ലൊരു വിതയ്ക്കല്‍ കാലാരംഭവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ശുഭസൂചന നല്‍കുന്നതാണ്.
പണപ്പെരുപ്പം ഉയർന്നിരിക്കുമ്പോൾ പണലഭ്യത നിയന്ത്രിക്കാനുള്ള ആർബിഐ നയം സ്വാഗതാർഹമാണ്. പലിശ നിരക്കുകള്‍ ഉയരുകയും ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുകയും ചെയ്യും.
ഇത്തരമൊരു സാഹചര്യത്തില്‍, റിപോ നിരക്കില്‍ 35 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയ തീരുമാനം വളര്‍ച്ചയെ കാര്യമായി ബാധിക്കാത്ത തരത്തില്‍ പണപ്പെരുപ്പത്തിന് പരിഹാരം കാണാനുള്ള മികച്ച വഴിയായി കാണാം.
യുപിഐ സംവിധാനത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പൂര്‍ണത കൊണ്ടുവന്നത് ഇന്ത്യയുടെ ലോകോത്തര ഡിജിറ്റല്‍ പേമെന്റ് ആവാസവ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്ത് പകരും.