Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

റീട്ടെയില്‍ വില്പന ശൃംഖലയായ ‘കാരിഫോര്‍’ ഇന്ത്യൻ വിപണിയിലേക്ക്

കൊച്ചി: ഫ്രാൻസിലെ പ്രമുഖ റീട്ടെയില്‍ വില്പന ശൃംഖലയായ കാരിഫോർ(Carrefour) ഇന്ത്യൻ വിപണിയിലെത്തുന്നു(Indian Market). ദുബായിലെ അപ്പാരല്‍ ഗ്രൂപ്പുമായി ചേർന്നാണ് ഇന്ത്യയിലെ ആദ്യ ഫ്രാഞ്ചൈസിക്ക് തുടക്കമിടുന്നത്.

തുടക്കത്തില്‍ ഉത്തരേന്ത്യയില്‍ സ്റ്റോർ ആരംഭിക്കുന്ന കാരിഫോർ അടുത്ത ഘട്ടത്തില്‍ കേരളത്തിലും സാന്നിദ്ധ്യം അറിയിക്കും.

അടുത്ത വർഷം ആദ്യ സ്‌റ്റോറിന്റെ പ്രവർത്തനം തുടങ്ങുമെന്ന് കാർഫോർ വക്താവ് അറിയിച്ചു.

ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് വലിയ വില കിഴിവുകളോടെ രാജ്യാന്തര നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് അപ്പാരല്‍ ഗ്രൂപ്പ് ഉടമ നിലേഷ് വേദ് പറഞ്ഞു.

40 രാജ്യങ്ങളിലായി 14,000 സ്‌റ്റോറുകളാണ് കാരിഫോറിനുള്ളത്.

X
Top