![](https://www.livenewage.com/wp-content/uploads/2023/10/inflation_820x450.webp)
ന്യൂഡൽഹി: ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം സെപ്റ്റംബറിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.02 ആയി കുറഞ്ഞു.
പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വില ലഘൂകരിച്ചതാണ് റീട്ടെയിൽ പണപ്പെരുപ്പം കുറയുവാൻ ഇടയാക്കിയതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ സർക്കാർ ഡാറ്റ പറയുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ കംഫർട്ട് ലെവലായ 6 ശതമാനത്തിലേക്ക് തിരിച്ചെത്തി.
ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 6.83 ശതമാനവും 2022 സെപ്റ്റംബറിൽ 7.41 ശതമാനവുമായിരുന്നു.
ഈ വർഷം ജൂണിൽ രേഖപ്പെടുത്തിയ 4.87% ആയിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും താഴ്ന്ന നിരക്ക്.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസത്തെ 9.94 ശതമാനത്തിൽ നിന്ന് സെപ്തംബറിൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 6.56 ശതമാനമായി കുറഞ്ഞു.
ഫാക്ടറി ഉൽപ്പാദനം 10.3% ആയി ഉയർന്നു
ന്യൂഡൽഹി: വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) അനുസരിച്ചുള്ള ഇന്ത്യയുടെ ഫാക്ടറി ഉൽപ്പാദനം 2023 ഓഗസ്റ്റ് മാസത്തിൽ 10.3% ആയി ഉയർന്നു. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 0.7% ആയിരുന്നു.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ഓഗസ്റ്റിൽ നിർമ്മാണ മേഖലയുടെ ഉൽപ്പാദനം 9.3% വർദ്ധിച്ചു.
അവലോകന മാസത്തിൽ ഖനന ഉൽപ്പാദനം 12.3% ഉയർന്നു. വൈദ്യുതി ഉൽപ്പാദനം 15.3% വർദ്ധിച്ചു. 2022-23ലെ അതേ കാലയളവിലെ 7.7%മായി താരതമ്യം ചെയ്യുമ്പോൾ 2023 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ IIP 6.1% വർദ്ധിച്ചു.