Alt Image
കേരളാ ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം – LIVE BLOGസ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യട്രംപ്–മോദി കൂടിക്കാഴ്ച: ലക്ഷ്യം മിനി വാണിജ്യ കരാർകേരള ബജറ്റ് ഇന്ന് അവതരിപ്പിക്കും; വരുമാനം കൂട്ടാനും വിഴിഞ്ഞത്തെ വളർത്താനും പദ്ധതികൾ ഉണ്ടായേക്കുംഇന്ത്യ ചകിരിച്ചോറ് വിറ്റ് നേടിയത് 13,000 കോടി രൂപ; പത്തുവര്‍ഷത്തില്‍ കടല്‍കടന്നത് 50 ലക്ഷം ടണ്‍

ഫെബ്രുവരി ചില്ലറ പണപ്പെരുപ്പം 6.44 ശതമാനം, തുടര്‍ച്ചയായ രണ്ടാം മാസവും ആര്‍ബിഐ ടോളറന്‍സ് പരിധി ലംഘിച്ചു

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാം മാസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ടോളറന്‍സ് പരിധിയായ 2-6 ശതമാനം ലംഘിച്ചു. എങ്കിലും ജനുവരിയിലെ 6.52 ശതമാനത്തില്‍ നിന്നും റീട്ടെയില്‍ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 6.44 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. നവംബറിലും ഡിസംബറിലും ആര്‍ബിഐ ടോളറന്‍സ് പരിധിയില്‍ ഒതുങ്ങിയ ശേഷം ജനുവരിയിലാണ് പണപ്പെരുപ്പം ആറ് ശതമാനത്തില്‍ കൂടുതലാകുന്നത്.

6.44 ശതമാനത്തില്‍ ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം പ്രതീക്ഷിച്ച തോതിലാണ്. ദേശീയ മാധ്യമായ മണികണ്ട്രോളിന്റെ പോളിംഗ് അനുസരിച്ച് 6.4 ശതമാനമായിരുന്നു ഫെബ്രുവരിയിലെ പണപ്പെരുപ്പ അനുമാനം. ഭക്ഷ്യവില വര്‍ധനവാണ് മൊത്തം ചെറുകിട പണപ്പെരുപ്പം ഫെബ്രുവരിയില്‍ ആര്‍ബിഐ ടോളറന്‍സ് പരിധിയില്‍ കൂടുതലാക്കിയത്.

5.95 ശതമാനമായാണ് കഴിഞ്ഞമാസം ഭക്ഷ്യവില കൂടിയത്. ജനുവരിയിലെ ഭക്ഷ്യവില പണപ്പെരുപ്പം 5.94 ശതമാനമായിരുന്നു. ഗ്രാമീണ പണപ്പെരുപ്പം ഫെബ്രുവയില്‍ 6.72 ശതമാനവും നഗരത്തിലെ പണപ്പെരുപ്പം 6.10 ശതമാനവുമായി.

തുടര്‍ച്ചയായ 41 മാസങ്ങളായി പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ കൂടുതലാണ്.

X
Top