Alt Image
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന് വമ്പന്‍ പദ്ധതികള്‍പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്ടൂറിസം മേഖലയുടെ പശ്ചാത്തല സൗകര്യത്തിന് പുതിയ പദ്ധതികൾസംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 5 മാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: റീട്ടെയില്‍ പണപ്പെരുപ്പം ജൂലൈയില്‍ 6.71 ശതമാനമായി കുറഞ്ഞു.5 മാസത്തെ കുറഞ്ഞ നിരക്കാണിത്. 6.71 ശതമാനത്തില്‍, ജൂലൈയിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) ജൂണ്‍ തോതായ 7.01 ശതമാനത്തേക്കാള്‍ 3 ബേസിസ് പോയിന്റ് കുറവായി. ഓഗസ്റ്റ് 12 ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ച തോതിലാണ് കുറഞ്ഞിരിക്കുന്നത്.

ദേശീയ മാധ്യമായ മണികണ്ട്രോളിന്റെ പോളിംഗ് അനുസരിച്ച് 6.7 ശതമാനമായിരുന്നു ജൂലൈയിലെ പണപ്പെരുപ്പ അനുമാനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 140 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച ശേഷം ഏറ്റവും പുതിയ പണപ്പെരുപ്പ സംഖ്യ എന്തായിരിക്കുമെന്ന് വിപണി ആകാക്ഷ പൂര്‍വ്വം കാത്തിരിക്കയായിരുന്നു. പ്രതീക്ഷിച്ച പോലെ അത് 6.7 ശതമാനത്തിലേയ്ക്ക് വീണു.

ജൂലൈയില്‍ അഞ്ച് മാസത്തെ താഴ്ന്ന നിലയിലെത്തിയെങ്കിലും, തുടര്‍ച്ചയായി 34 മാസങ്ങളായി പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ കൂടുതലായി. തുടര്‍ച്ചയായ ഏഴ് മാസങ്ങളായി കേന്ദ്രബാങ്കിന്റെ 2-6 ശതമാനം ടോളറന്‍സ് പരിധിക്ക് മുകളിലുമാണ് പണപ്പെരുപ്പമുള്ളത്.

മാത്രമല്ല, കേന്ദ്രബാങ്ക് അതിന്റെ പണപ്പെരുപ്പ മാന്‍ഡേറ്റ് പാലിക്കുന്നതില്‍ 2 മാസം മാത്രം അകലെയാണ്. തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ ശരാശരി ഉപഭോക്തൃവില സൂചിക പണപ്പെരുപ്പം(സിപിഐ) 26 ശതമാനം എന്ന അനുവദനീയ പരിധിയ്ക്ക് പുറത്തായാല്‍ ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി അതിന്റെ കര്‍ത്തവ്യത്തില്‍ പരാജയപ്പെട്ടതായി കണക്കാക്കപ്പെടും. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്‍പാകെ മറുപടി നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥരാകും.

ജനുവരിമാര്‍ച്ച് മാസങ്ങളില്‍ പണപ്പെരുപ്പം ശരാശരി 6.3 ശതമാനമായിരുന്നു.

X
Top