ന്യൂഡല്‍ഹി: ഉപഭോക്തൃ വില പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) വിലയിരുത്തല്‍. മാത്രമല്ല ഇന്‍പുട്ട് ചെലവുകള്‍ മയപ്പെട്ടെങ്കിലും വ്യതിരക്തമായി കോര്‍ പണപ്പെരുപ്പം വിട്ടുമാറാതെ തുടരുന്നു. ചില്ലറ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 6.44 ശതമാനമായി കുറഞ്ഞിരുന്നു.
ജനുവരിയില്‍ 6.52 ശതമാനമായിരുന്നു ഉപഭോക്തൃ സൂചിക പണപ്പെരുപ്പം. 8 ബിപിഎസ് കുറവ് അനുകൂല ബെയ്സ് ഇഫക്ട് കാരണമാണെന്ന് പ്രതിമാസ ബുള്ളറ്റിനില്‍ കേന്ദ്രബാങ്ക് വിശദീകരിച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ഉയര്‍ന്ന പണപ്പെരുപ്പം (8 ശതമാനത്തില്‍ കൂടുതല്‍) അനുഭവപ്പെട്ടപ്പോള്‍ ഛത്തീസ്ഗഡ്, ഡല്‍ഹി, ഗോവ, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ പണപ്പെരുപ്പം കുറഞ്ഞു (4 ശതമാനത്തില്‍ താഴെ).
ആഗോള അനിശ്ചിതത്വങ്ങളും എല്‍നിനോ പ്രതിഭാസവും അതിജീവിക്കുകയാണെങ്കില്‍ 2024 സാമ്പത്തികവര്‍ഷത്തില്‍ പണപ്പെരുപ്പം 5-5.6 ശതമാനമായി കുറയും. യു.എസ് ബാങ്കിംഗ് തകര്‍ച്ച വിപണികളെ ബാധിക്കുമെന്നും ആര്‍ബിഐ പ്രതീക്ഷിക്കുന്നു. അതേസമയം പ്രതിസന്ധി സമ്പദ് വ്യവസ്ഥയെ നേരിട്ട് ബാധിക്കില്ല.
ഉയര്ന്ന്വരുന്ന സമ്പദ്ശക്തി ആയതിനാലാണ് ഇന്ത്യ കറന്റ് അക്കൗണ്ട് കമ്മി നേരിടുന്നത്. നിക്ഷേപത്തിനായി രാജ്യം വിദേശ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ആഭ്യന്തര ഘടകങ്ങളാണ് ഇന്ത്യന്‍ സമ്പ്ദ വ്യവസ്ഥയതുടെ ശക്തി എന്ന് പറഞ്ഞ ബുള്ളറ്റിന് ആഗോള പ്രതിസന്ധി വളര്‍ച്ചയെ തടസ്സപ്പെടുത്തില്ലെന്നും അറിയിച്ചു.