Alt Image
സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെ

ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 7 ശതമാനമായി വര്‍ധിച്ചു

ന്യൂഡല്‍ഹി: റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 7 ശതമാനമായി വര്‍ധിച്ചു. ജൂലൈയിലെ 5 മാസത്തെ കുറഞ്ഞ നിരക്കായ 6.71 ശതമാനത്തില്‍ നിന്നുള്ള ഉയര്‍ച്ചയാണ് ഇത്. സെപ്തംബര്‍ 12 ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയ തോതിലാണ് പണപ്പെരുപ്പം. ദേശീയ മാധ്യമായ മണികണ്ട്രോളിന്റെ പോളിംഗ് അനുസരിച്ച് 6.9 ശതമാനമായിരുന്നു ഓഗസ്റ്റിലെ പണപ്പെരുപ്പ അനുമാനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 140 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച ശേഷം പണപ്പെരുപ്പ സംഖ്യ എന്തായിരിക്കുമെന്ന് വിപണി ആകാക്ഷ പൂര്‍വ്വം കാത്തിരിക്കയായിരുന്നു.

അത് 7 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ അഞ്ച് മാസത്തെ താഴ്ന്ന നിലയിലെത്തിയെങ്കിലും, തുടര്‍ച്ചയായ 35 മാസങ്ങളായി പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ കൂടുതലാണ്. തുടര്‍ച്ചയായ എട്ട് മാസങ്ങളായി കേന്ദ്രബാങ്കിന്റെ 2-6 ശതമാനം ടോളറന്‍സ് പരിധിക്ക് മുകളിലുമാണ് പണപ്പെരുപ്പം.

മാത്രമല്ല, കേന്ദ്രബാങ്ക് അതിന്റെ പണപ്പെരുപ്പ മാന്‍ഡേറ്റ് പാലിക്കുന്നതില്‍ ഒരു മാസം മാത്രം അകലെയാണ്. തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ ശരാശരി ഉപഭോക്തൃവില സൂചിക പണപ്പെരുപ്പം(സിപിഐ) 2-6 ശതമാനം എന്ന അനുവദനീയ പരിധിയ്ക്ക് പുറത്തായാല്‍ ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി അതിന്റെ കര്‍ത്തവ്യത്തില്‍ പരാജയപ്പെട്ടതായി കണക്കാക്കപ്പെടും.

തുടര്‍ന്ന് പാര്‍ലമെന്റിന് മുന്‍പാകെ മറുപടി നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥരാകും.

X
Top