പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

അദാനിയെ കൈവിട്ട് റീട്ടെയില്‍ നിക്ഷേപകര്‍; 11 കമ്പനികളില്‍ 7 എണ്ണത്തിലും പങ്കാളിത്തം കുറച്ചു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍മാരില്‍ ഒരാളാണ് ഗൗതം അദാനി. അദാനി ഗ്രൂപ്പ് എന്ന മഹാ സാമ്രാജ്യമാണ് ഈ ആസ്തിക്കു കാരണം.

ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്ത ചെറുതും വലുതുമായ 11 ഓളം കമ്പനികള്‍ അടങ്ങുന്ന ഒരു വമ്പന്‍ പ്രസ്ഥാനമാണ് ഈ അദാനി ഗ്രൂപ്പ്. അതിനാല്‍ തന്നെ ഓഹരി വിപണികളുടെ നീക്കങ്ങള്‍ അദ്ദേഹത്തിന്റെ ആസ്തി നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.

ഇക്കഴിഞ്ഞ സെപ്തംബര്‍ പാദത്തില്‍ (Q2FY25) റീട്ടെയില്‍ നിക്ഷേപകര്‍ അദാനി ഗ്രൂപ്പിലെ ഓഹരികളിലെയും പങ്കാളിത്തം കുറച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യുഎസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ക്കു ശേഷം ഇത്തരമൊരു നീക്കം ഇതാദ്യമാണ്. അദാനി ഗ്രൂപ്പില്‍ (Adani Group) ഉള്‍പ്പെട്ട 11 കമ്പനികളില്‍ 7 എണ്ണത്തിലാണ് റീട്ടെയില്‍ നിക്ഷേപകര്‍ പങ്കാളിത്തം കുറച്ചതെന്നു റിപ്പോര്‍ട്ടുകളില്‍ വ്യക്തം.

അതേസമയം ഗ്രൂപ്പിലെ മറ്റു ചില കമ്പനികളിലെ ഓഹരി പങ്കാളിത്തം റീട്ടെയില്‍ നിക്ഷേപകര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അദാനിയുടെ പുനഃരുപയോഗ സ്വര്‍പനങ്ങളില്‍ അദാനി ഗ്രീനിനുള്ള പങ്ക് വളരെ വലുതാണ്.

പക്ഷെ അദാനി ഗ്രീന്‍ എനര്‍ജിയിലെ (Adani Green Energy) റീട്ടെയില്‍ പങ്കാളിത്തില്‍ കഴിഞ്ഞ പാദത്തില്‍ ഇടിവുണ്ടായി. മുന്‍ പാദത്തിലെ 24.1% ല്‍ നിന്ന് 22.5% ആയി കുറഞ്ഞു.

അദാനി ഗ്രൂപ്പ് കമ്പനികളായ അംബുജ സിമെന്റ്സ് (Ambuja Cements), അദാനി വില്‍മര്‍ (Adani Wilmar), അദാനി ടോട്ടല്‍ ഗ്യാസ് (Adani Total Gas) എന്നിവയിലെ റീട്ടെയില്‍ ഓഹരി പങ്കാളിത്തം 0.1% മുതല്‍ 0.3% വരെ റീട്ടെയില്‍ നിക്ഷേപകര്‍ കുറച്ചു.

അംബുജ സിമെന്റ്സില്‍ 5.07% ഓഹരിയും, അദാനി ടോട്ടല്‍ ഗ്യാസില്‍ 6.02% ഓഹരിയും എല്‍ഐസിക്ക് (LIC) ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

റീട്ടെയില്‍ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച ഓഹരികളില്‍ മുന്നില്‍ എസിസി (ACC) ആണ്. ഇവിടെ നിലവില്‍ റീട്ടെയില്‍ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 13.2 ശതമാനമാണ്.

അദാനി എനര്‍ജി സൊല്യൂഷന്‍സിലെ (Adani Energy Solutions) പങ്കാളിത്തം 6% ആയും ഉയര്‍ത്തി. ന്യൂ ഡല്‍ഹി ടെലിവിഷന്‍ (NDTV), സാംഘി ഇന്‍ഡസ്ട്രീസ് (Adani Energy Solutions) എന്നിവയിലെ ഹോള്‍ഡിംഗുകള്‍ യഥാക്രമം 35.2%, 24.5% ആണ്.

ചുരക്കി പറഞ്ഞാല്‍ 2024 സെപ്തംബര്‍ പാദത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികളുടെ പ്രകടനം സമ്മിശ്രമായിരുന്നു. കൂടുതല്‍ ഓഹരികള്‍ നേട്ടത്തേക്കാള്‍ ഇടിഞ്ഞു. എന്‍ഡിടിവിയും, സാംഘി ഇന്‍ഡസ്ട്രീസും ഏറ്റവും വില്‍പ്പന ചൂടറിഞ്ഞു. ഓരോന്നും 15% പങ്കാളിത്ത ഇടിവ് നേരിട്ടു.

അദാനി ടോട്ടല്‍ ഗ്യാസ് 12.22% ഇടിഞ്ഞു. അദാനി പവര്‍ 8.69%, അംബുജ സിമന്റ്സ് 5.62%, എസിസി 4.22% എന്നിങ്ങനെയാണ് മറ്റ് ശ്രദ്ധേയമായ ഇടിവ്. നേരെമറിച്ച് അദാനി ഗ്രീന്‍ എനര്‍ജി 6.37%, അദാനി വില്‍മര്‍ 4.88% വര്‍ധിച്ചു.

X
Top