
ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് നഗരങ്ങളിലെ ഷോപ്പിംഗ് മാള്‍ റീട്ടെയ്ല്‍ വില്‍പന 2027-28 സാമ്പത്തിക വര്‍ഷത്തില്‍ 39 ബില്ല്യണ്‍ ഡോളറിലെത്തുമെന്ന് പ്രവചനം. നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ ‘തിങ്ക് ഇന്ത്യ, തിങ്ക് റീട്ടെയില്‍ 2022 ഇന്ത്യന്‍ ഷോപ്പിംഗ് മാളുകള്‍ പുനര്‍നിര്‍മ്മിക്കുന്നു’ എന്ന റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം 29 ശതമാനം വര്‍ദ്ധനവാണ് മാള്‍ റീട്ടെയ്ല്‍ വില്‍പനയില്‍ പ്രതീക്ഷിക്കുന്നത്.
മികച്ച 8 ഇന്ത്യന്‍ നഗരങ്ങളിലെ സംഘടിത റീട്ടെയില്‍ വില്‍പ്പന 17 ശതമാനം സിഎജിആറില്‍ വളര്‍ന്ന് 2028 സാമ്പത്തിക വര്‍ഷത്തോടെ 136 ബില്യണ്‍ ഡോളറാകും. നിലവിലത് 52 ബില്യണ്‍ ഡോളറാണ്. അതേ കാലയളവില്‍, ഇന്ത്യന്‍ മാളുകളിലെ റീട്ടെയില്‍ വില്‍പ്പന 29 ശതമാനം സിഎജിആറില്‍ (കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക്) വളര്‍ന്ന് 2028ഓടെ 39 ബില്യണ്‍ ഡോളറിലെത്തും.
മുംബൈ, ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍), ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ മികച്ച 8 നഗരങ്ങളിലെ മാളുകളിലെ ചില്ലറ വില്‍പ്പന 2022 സാമ്പത്തിക വര്‍ഷത്തില്‍ 8 ബില്യണ്‍ ഡോളറാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍, മാളുകളിലെ ഉപഭോഗം 11 ബില്യണ്‍ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. കോവിഡ്19ന് മുമ്പുള്ള നിലവാരത്തെ മറികടക്കാന്‍ ഇതിലൂടെ സാധിക്കും.