
ന്യൂഡല്‍ഹി: ദശാബ്ദത്തിലെ ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മി രാജ്യത്തെ ഗ്രസിക്കാനൊരുങ്ങുന്നു. റോയിട്ടേഴ്സ് പോളാണ്, ആഗോള ചരക്ക് വിലവര്‍ദ്ധനവിന്റെയും മൂലധന ഒഴുക്കിന്റെയും പശ്ചാത്തലത്തില്‍ ദശാബ്ദത്തിലെ ഉയര്‍ന്ന, ജൂണ്‍ പാദ കറന്റ് അക്കൗണ്ട് കമ്മി പ്രവചിക്കുന്നത്. 18 സാമ്പത്തിക വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് നടത്തിയ സര്‍വേ പ്രകാരം കഴിഞ്ഞ പാദത്തിലെ കറന്റ് അക്കൗണ്ട് വിടവ് 0.5 ബില്യണ്‍ ഡോളര്‍ അഥവാ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.6% ആയിരിക്കും.
ഇത് ഒമ്പത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കാണ്. 13.4 ബില്യണ്‍ ഡോളറിന്റെ കമ്മിയാണ് ജനുവരി-മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയത്. ജിഡിപിയുടെ ഏകദേശം 1.5%.
ഡോളറിനെതിരെ രൂപ ആജീവനാന്ത താഴ്ചയില്‍ വ്യാപാരം നടത്തുകയും ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന തോതില്‍ തുടരുകയും ചെയ്യുന്നതിനാല്‍ സാമ്പത്തിക വര്‍ഷാവസാനം വരെ കമ്മി ഉയര്‍ന്നിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് പറഞ്ഞു. 2008 ന് ശേഷമുള്ള ഉയര്‍ന്ന മൂലധന ഒഴുക്കിനാണ് കഴിഞ്ഞപാദം സാക്ഷ്യം സാക്ഷ്യം വഹിച്ചത്.
2022 ജനുവരി മുതല്‍ ഗ്രീന്‍ബാക്കിനെതിരെ രൂപയുടെ മൂല്യം ഏകദേശം 7% ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിക്ഷേപകരുടെ ആത്മവിശ്വാസം കുറയ്ക്കാനുതകുന്ന കറന്റ് അക്കൗണ്ട് കമ്മി സംജാതമാവുക. വര്‍ദ്ധിച്ചുവരുന്ന വ്യാപാര വിടവ് കുറയ്ക്കാന്‍ കേന്ദ്രം സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച കാര്യം റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു.
എന്നാല്‍ നടപടി വേണ്ടത്ര ഫലം കണ്ടില്ല. നടപ്പ് പാദത്തില്‍ ഈ ദിശയില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ദ്ധരെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.