ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ബജറ്റിലെ ഒരു രൂപയുടെ വരവും പോക്കും ഇങ്ങനെ…

നമന്ത്രി അവതരിപ്പിച്ച ബജറ്റിൽ പറഞ്ഞിട്ടുള്ള തുകയുടെ വരവും ചെലവും എങ്ങനെയാണെന്നറിയുമോ? മൊത്തം വരവും ചെലവും 48,20,512 കോടി രൂപ കാണിക്കുന്ന 2024–25 ബജറ്റിലെ റവന്യൂകമ്മി 5,80,201 കോടി രൂപയും ധനക്കമ്മി 16,13,312 കോടി രൂപയും പ്രാഥമിക കമ്മി 4,50,372 കോടി രൂപയുമാണ്.

ഇവ മൂന്നും യഥാക്രമം ജി.ഡി.പിയുടെ 1.8. 4.9, 1.4 ശതമാനം വരും. ഇടക്കാല ബജറ്റിലുണ്ടായിരുന്നതിനേക്കാൾ നേരിയ കുറവ് ഇവ മൂന്നിലും കാണാം. സർക്കാരിന്റെ മൊത്തം കടമെടുപ്പ് 16,13,312 കോടി രൂപയാണ്.

പലിശ നൽകുന്നതിന് നടപ്പു സാമ്പത്തിക വർഷം 11,62,940 കോടി രൂപ വേണം. സർക്കാരിന്റെ മൂലധനച്ചെലവ് 11.11 ലക്ഷം കോടി രൂപയാണ്. ഇത് കുറേക്കൂടി ഉയർത്തേണ്ടതായിരുന്നു. എങ്കിലേ സാമ്പത്തിക വളർച്ചയ്ക്കു കൂടുതൽ ശക്തി പകരാൻ കഴിയൂ.

കടം–ജി.ഡി.പി അനുപാതവും, പലിശ റവന്യൂ വരുമാനവും ഉയർന്നു നിൽക്കുന്നു. ഏഴു ശതമാനം ജി.ഡി.പി വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഈ ഏഴുശതമാനം വളർച്ച കൊണ്ട് ഇന്നത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ സാമ്പത്തികാന്തരം കുറയ്ക്കുന്നതിനോ കഴിയില്ല.

മുകളിൽ കൊടുത്ത പട്ടിക കേന്ദ്ര സർക്കാരിന്റെ വരവും ചെലവും ഒത്തുനോക്കുന്നതിന് സഹായിക്കും. ഒരു രൂപയുടെ വരവും ചെലവും എന്ന കണക്കിലാണിത് വിശദീകരിച്ചിട്ടുള്ളത്. കടമെടുത്താണ് മൊത്തം വരവിന്റെ 27 ശതമാനം നേടുന്നത്.

അതേസമയം ചെലവിന്റെ 19 ശതമാനം പലിശ നൽകുന്നതിനാണ് വിനിയോഗിക്കുന്നത്. റവന്യൂ വരുമാനം കൂടുന്നതിന്റെയും റവന്യൂ ചെലവ് കുറയ്ക്കുന്നതിന്റെയും ആവശ്യകതയിലേക്കാണിത് വിരൽ ചൂണ്ടുന്നത്. കേന്ദ്ര സർക്കാരിന്റെ ധനദൃഡീകരണ പ്രവർത്തനം ഇനിയും നീണ്ടകാലം തുടരേണ്ടി വരുെമന്നാണിത് കാണിക്കുന്നത്.

2024–25 സാമ്പത്തിക വർഷത്തെ നമ്മുടെ കമ്പനി നികുതി വരുമാനം 10,20,000 കോടി രൂപയും ആദായ നികുതി വരുമാനം 11,87,000 കോടി രൂപയുമാണെന്ന് ബജറ്റ് കണക്ക് പറയുന്നു. ഇത് കാണിക്കുന്നത് ഇന്ത്യയിലെ സാധാരണക്കാരാണ് കോർപറേറ്റുകളേക്കാൾ സർക്കാർ ഖജനാവിലേക്ക് കൂടുതൽ സംഭാവന നൽകുന്നതെന്നാണ്.

സ്വകാര്യ മുതൽ മുടക്ക് കൂട്ടുന്നതിനാണ് സർക്കാർ കോർപറേറ്റ് നികുതി കുറച്ചത്. സ്വകാര്യ മുതൽ മുടക്ക് കുറഞ്ഞുകൊണ്ടിരിക്കുകയും കോർപറേറ്റ് ലാഭം കൂടിക്കൊണ്ടിരിക്കുകയും സാമ്പത്തികാന്തരം വർധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാമ്പത്തിക നയമാണിതെന്ന് പറയാം.

രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്നും പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും പറഞ്ഞ ധനമന്ത്രി എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ബജറ്റാണിതെന്നും പറഞ്ഞിരുന്നു.

ഒൻപതു മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രസ്താവനയാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്.

നികുതി രംഗത്ത് പ്രകടമായ മാറ്റങ്ങൾ ഒന്നും തന്നെ കൊണ്ടുവന്നിട്ടില്ല.

X
Top