കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; അഞ്ച് പ്രധാന പ്രതീക്ഷകൾ ഇതാകേരളം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നുഇന്ത്യ 6.4% വളരുമെന്ന് ഫിക്കികാര്‍ബണ്‍ കുറഞ്ഞ സ്റ്റീല്‍ ഉല്‍പ്പാദനം പ്രോത്‌സാഹിപ്പിക്കാന്‍ ഉരുക്ക് മന്ത്രാലയംഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും

14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി രൂപ റവന്യൂകമ്മി സഹായധനം അനുവദിച്ചു; കേരളത്തിന് 1097.83 കോടി രൂപ ലഭിക്കും

ന്യൂഡൽഹി: ധനമന്ത്രാലയത്തിനു കീഴിലുള്ള ധനവിനിയോഗ വകുപ്പ് ഇന്ന് (ചൊവ്വാഴ്‌ച), 14 സംസ്ഥാനങ്ങൾക്കുള്ള പ്രതിമാസ പോസ്റ്റ് ഡെവലൂഷൻ റവന്യൂകമ്മി സഹായധനത്തിന്റെ (Post Devolution Revenue Deficit Grant – PDRDG) ആറാമത്തെ ഗഡുവായ 7,183.42 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരമാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.

2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്ക് 86,201 കോടി രൂപയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത്. 12 തുല്യ പ്രതിമാസ ഗഡുക്കളായി ശുപാർശ ചെയ്യപ്പെട്ട സഹായധനം ധനവിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് അനുവദിക്കും. 2022 സെപ്റ്റംബർ മാസത്തെ ആറാമത്തെ ഗഡു അനുവദിച്ചതോടെ, 2022-23ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച റവന്യൂകമ്മി സഹായധനം ആകെ 43,100.50 കോടി രൂപയായി ഉയർന്നു.

ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, ധനകാര്യ കമ്മീഷനുകളുടെ ശുപാർശകൾക്കനുസൃതമായി പോസ്റ്റ്- ഡെവലൂഷന് ശേഷമുള്ള റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് സംസ്ഥാനങ്ങൾക്കനുവദിക്കുന്ന ധനസഹായമാണ് PDRD ഗ്രാന്റ്.

2022-23 കാലയളവിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ PDRD സഹായധനം ശുപാർശ ചെയ്ത സംസ്ഥാനങ്ങൾ ഇവയാണ്: കേരളം, ആന്ധ്രാപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ.

X
Top