രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ 6-8 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് ക്രിസില്‍

മുംബൈ: 18 ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ വരുമാനം 2024 സാമ്പത്തികവര്‍ഷത്തില്‍ 6-8 ശതമാനം ഉയരും, ക്രിസില്‍ റേറ്റിംഗ് ഏജന്‍സി കണക്കുകൂട്ടുന്നു.ആഭ്യന്തര ഉത്പാദനത്തിന്റെ 90 ശതമാനത്തോളം സംഭാവന ചെയ്യുന്ന ഈ സംസ്ഥാനങ്ങള്‍ കഴിഞ്ഞ സാമ്പത്തിവര്‍ഷത്തില്‍ 7.3 ശതമാനം വരുമാന വളര്‍ച്ച നേടിയിരുന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണത്തിലെ വര്‍ദ്ധനവ്, കേന്ദ്ര വിഹിതം, മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം എന്നീ ഘടകങ്ങളാണ് വളര്‍ച്ചയുടെ പ്രധാന ചാലകശക്തികള്‍.

ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ച് മൊത്തം വരുമാനത്തിന്റെ 55-60% സംഭാവന ചെയ്യും. ഇതോടെ ജിഎസ്ടി നഷ്ടപരിഹാര തുകയുടെ കുറവ് പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കാകും. അതേസമയം മൊത്തം ജിഎസ്ടി ശേഖരണത്തിലെ വളര്‍ച്ച, കഴിഞ്ഞവര്‍ഷത്തെ 20 ശതമാനത്തില്‍ നിന്ന് 12-14 ശതമാനമായി കുറയും.

എങ്കിലും പ്രധാന വരുമാന സ്രോതസ്സായി ജിഎസ്ടി തുടരുമെന്ന് ക്രിസില്‍ അനലിസ്റ്റുകള്‍ കരുതുന്നു. കേന്ദ്രവിഹിതം ഇത്തവണ ഇരട്ട അക്കത്തില്‍ വളരുമെന്നാണ് പ്രതീക്ഷ. ഈയിനത്തില്‍ 10 ശതമാനം വര്‍ദ്ധനവാണ് കണക്കുകൂട്ടുന്നത്.

എക്‌സൈസ് തീരുവ, വില്‍പ്പന നികുതി എന്നിവയുള്‍പ്പെടെ മദ്യ വില്‍പ്പനയില്‍ നിന്നുള്ള ശേഖരം 10-12% നിരക്കില്‍ വളര്‍ന്നേയ്ക്കും. മിക്ക സംസ്ഥാനങ്ങളും മദ്യനികുതി നിലനിര്‍ത്തിയതാണ് ഈ അനുമാനത്തിന് കാരണം. കൂടാതെ, മോട്ടോര്‍ ഇന്ധന വില്‍പന നികുതി വരുമാനവും കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റുകളും വളര്‍ച്ച പ്രദാനം ചെയ്യും.

കുറച്ച് സംസ്ഥാനങ്ങള്‍ മാത്രമാണ് 2024 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ മോട്ടോര്‍ ഇന്ധനത്തിനുള്ള നികുതി ഘടനയില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ, ക്രൂഡ് ഓയിലിന്റെ വില ഈ സാമ്പത്തിക വര്‍ഷം ബാരലിന് 80-85 ഡോളറായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തിന് സമാനമായ വില്‍പ്പന നികുതി ശേഖരണമുണ്ടാക്കും. 6-8 ശതമാനമാണ് മോട്ടോര്‍ ഇന്ധന വില്‍പന നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച. കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റുകളുടെ നേരിയ വര്‍ദ്ധനവാണ് മൊത്തത്തിലുള്ള വരുമാന വളര്‍ച്ചയ്ക്ക് കാരണമാകുന്ന ഒരു ഘടകമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് ഡയറക്ടര്‍ ആദിത്യ ജാവര്‍ പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ഗ്രാന്റുകളും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ലഭ്യമായ ജിഎസ്ടി നഷ്ടപരിഹാര ഗ്രാന്റുകള്‍ ഈ വര്‍ഷം ലഭ്യമാകില്ല. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ നിരക്ക് 6% ആണെന്ന അനുമാനത്തിലാണ് ഈ വരുമാന പ്രവചനങ്ങള്‍.

X
Top