
ന്യൂഡല്‍ഹി:പഴയ പെന്‍ഷന്‍ സ്‌കീം (ഒപിഎസ്) പുനരാരംഭിക്കാനുള്ള ചില സംസ്ഥാനങ്ങളുടെ നീക്കങ്ങള്‍ക്കെതിരെ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡി. സുബ്ബറാവു. തീരുമാനം ഒരു പിന്തിരിപ്പന്‍ നടപടിയാണെന്നും പൊതുജനങ്ങളുടെ ചെലവില്‍ സര്‍ക്കാറുദ്യോഗസ്ഥര്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുമെന്നും സുബ്ബറാവു പറയുന്നു. പൊതുജനങ്ങളില്‍ ഏറിയ പേരും സാമൂഹ്യ സുരക്ഷയില്ലാതെ ജീവിക്കുമ്പോഴാണ് ഇത്.
ഒപിഎസ് പ്രകാരം ജീവനക്കാര്‍ക്ക് അവസാനം എടുത്ത ശമ്പളത്തിന്റെ 50% പെന്‍ഷനായി ലഭിക്കാന്‍ അര്‍ഹതയുണ്ട്. മാത്രമല്ല,ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം പെന്‍ഷനായി നല്‍കുമ്പോള്‍ സര്‍ക്കാര്‍ 14 ശതമാനം സംഭാവന ചെയ്യുന്നു.
2003 ല്‍ എന്‍ഡിഎ സര്‍ക്കാറാണ് ഒപിഎസ് നടപ്പാക്കിയത്. ഭൂരിപക്ഷം ജനങ്ങള്‍ക്കും സാമൂഹിക സുരക്ഷയില്ലാത്ത ഒരു രാജ്യത്ത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകാവകാശം നല്‍കുന്നത് ധാര്‍മ്മികമായി തെറ്റും സാമ്പത്തികമായി ഹാനികരവുമാണ്.
സുബ്ബറാവു പറയുന്നതനുസരിച്ച്, പഴയ സ്‌ക്കീമിനുകീഴില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍, ജലസേചനം എന്നിവയുടെ ചെലവിലായിരിക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന്‍ വര്‍ധിക്കുക.
പഞ്ചാബ്,രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകളാണ് ഒപിഎസ് പുന:സ്ഥാപിക്കാനൊരുങ്ങുന്നത്. 2022 നവംബര്‍ 18-ന് പഞ്ചാബ് സര്‍ക്കാര്‍, ഒപിഎസ് നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു.