സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഹൈടെക് കെമിക്കൽസിന്റെ റിഫ്രാക്ടറി ബിസിനസ്സ് സ്വന്തമാക്കാൻ ആർഎച്ച്ഐഎം

മുംബൈ: ഹൈടെക് കെമിക്കൽസിന്റെ റിഫ്രാക്‌റ്ററി ബിസിനസ്സ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് റി മാഗ്നെസിറ്റ ഇന്ത്യ (RHIM). 621 കോടി രൂപയ്ക്കാണ് നിർദിഷ്ട ഏറ്റെടുക്കൽ. ഈ പ്രഖ്യാപനത്തോടെ കമ്പനിയുടെ ഓഹരികൾ 1.02 ശതമാനം ഉയർന്ന് 721.50 രൂപയിലെത്തി.

റിഫ്രാക്റ്ററി ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഹൈ-ടെക് കെമിക്കൽസ്. ഇത് ഐസോസ്റ്റാറ്റിക്കലി പ്രെസ്ഡ് സെറാമിക്സ്, സ്ലൈഡ്-ഗേറ്റ് പ്ലേറ്റുകൾ, ട്യൂണ്ടിഷ് മോണോലിത്തിക്സ് തുടങ്ങിയവ പോലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. കമ്പനിക്ക് ഇന്ത്യയിൽ ശക്തമായ സാന്നിധ്യമുണ്ട്. ഹൈടെക് കെമിക്കൽസിന്റെ 2021-2022 സാമ്പത്തിക വർഷത്തിലെ വിറ്റുവരവ് 270.2 കോടി രൂപയും നികുതിക്ക് മുമ്പുള്ള ലാഭം 70.70 കോടി രൂപയുമാണ്.

ആഭ്യന്തര, അന്തർദേശീയ ഫ്ലോ-കൺട്രോൾ റിഫ്രാക്റ്ററി ബിസിനസ്സിലെ തങ്ങളുടെ സ്ഥാനം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ഏറ്റെടുക്കലുകൾ നടത്തുമെന്ന് ആർഎച്ച്ഐഎം അറിയിച്ചു. കൂടാതെ നിർദിഷ്ട ഏറ്റെടുക്കലിന് ജാർഖണ്ഡ് ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അനുമതി ആവശ്യമാണ്.

ഉയർന്ന ഗ്രേഡ് റിഫ്രാക്ടറി ഉൽപ്പന്നങ്ങളുടെയും സിസ്റ്റങ്ങളുടെയും മുൻനിര വിതരണക്കാരാണ് ആർഎച്ച്ഐഎം.

X
Top