ന്യൂഡൽഹി: ഇന്ത്യയുടെ അരി കയറ്റുമതി 2023-24വർഷം 4 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 16.5 മില്യൺ ടണ്ണായി കുറയുമെന്ന് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ.
ബംഗ്ലാദേശിലെയും നൈജീരിയയിലെയും നെല്ലുത്പാദന വളർച്ചയും കംബോഡിയ, മ്യാൻമർ, പാകിസ്ഥാൻ, ശ്രീലങ്ക, യുഎസ് എന്നിവിടങ്ങളിലെ വിളവ് തിരിച്ചുകയറിയതും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു.
ഇന്ത്യയുടെ കയറ്റുമതി നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ അത് വീണ്ടും പ്രതികൂലമാകുമെന്നും കണക്കുകൂട്ടുന്നു.
സാമ്പത്തിക ചെലവ് കുറവുള്ള മറ്റ് ഭക്ഷ്യ മാർഗങ്ങളുടെ കുറവ് അരി ഉപഭോഗത്തിൽ വർദ്ധനവുണ്ടാക്കും. 2023-24 ൽ ലോക അരി ഉത്പാദനം 523.2 ദശലക്ഷം ടൺ ആകുമെന്നാണ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ. വ ിലയിരുത്തുന്നത്.
2021-22 ലെ റെക്കാഡ് വിളവെടുപ്പിനേക്കാൾ കുറവാണെങ്കിലും മുൻവർഷത്തേക്കാൾ 1.1 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.
എഫ്എഒ അരിവില സൂചിക ഓഗസ്റ്റിൽ 9.8 ശതമാനം വർധിച്ച് 142.4 പോയിന്റിലെത്തിയ സാഹചര്യത്തിലാണ് വിലയിരുത്തൽ.