ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യ കയറ്റുമതി നിരോധനം നീക്കിയത് നേട്ടമായി;  ഗൾഫിൽ അരിവില കുറയും

അ​ബുദാബി: ബ​സ്മ​തി ഇ​ത​ര അ​രി​യു​ടെ ക​യ​റ്റു​മ​തി നി​രോ​ധ​നം ഇ​ന്ത്യ പി​ൻ​വ​ലി​ച്ച​തോ​ടെ ഗൾഫിൽ വെ​ള്ള അ​രി​യു​ടെ വി​ല​യി​ൽ കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​യേക്കുമെന്ന് പ്രതീക്ഷ. ബ​സ്മ​തി ഇ​ത​ര  വെ​ള്ള അ​രി​യു​ടെ വി​ല 20% വ​രെ കു​റഞ്ഞേക്കു​മെ​ന്നാ​ണ് വി​പ​ണി​ വി​ദ​ഗ്ധ​രുടെ അ​ഭി​പ്രാ​യം. ഗൾഫിൽ പ്രത്യേകിച്ച് യു​എ​ഇ​യി​ലേ​ക്ക് ഏ​റ്റ​വു​മ​ധി​കം അ​രി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് ഇ​ന്ത്യ​യി​ൽ​നി​ന്നാ​ണ്. 

ഒ​രു ട​ണ്ണി​ന് 490 ഡോ​ള​ർ അ​ഥ​വാ 1800 ദി​ർ​ഹം എ​ന്ന അ​ടി​സ്ഥാ​ന വി​ല​യി​ൽ ആ​യി​രി​ക്കും ഇ​ന്ത്യ ബ​സ്മ​തി ഇ​ത​ര വെ​ള്ള അ​രി ക​യ​റ്റി അ​യ​യ്ക്കു​ക. രാ​ജ്യ​ത്തെ മി​ക​ച്ച വി​ള​വ് കാ​ര​ണം ക​യ​റ്റു​മ​തി തീ​രു​വ​യും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. തീ​രു​മാ​നം ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു.

അതേസമയം യു​എ​ഇ​യി​ൽ ആകെ​യു​ള്ള വി​പ​ണി വി​ഹി​ത​ത്തി​ന്‍റെ ഏ​ക​ദേ​ശം 70 ശ​ത​മാ​ന​വും ബ​സ്മ​തി ഇ​ത​ര അ​രി​യാ​ണ്. രാജ്യത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ൽ വി​റ്റ​ഴി​യു​ന്ന ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ബ​സു​മ​തി ഇ​ത​ര അ​രി. 

X
Top