കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

സെൻസ്‌ഹോക്കിന്റെ 79% ഓഹരി സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്

മുംബൈ: കാലിഫോർണിയ ആസ്ഥാനമായുള്ള പ്രാരംഭ ഘട്ട സോഫ്റ്റ്‌വെയർ മാനേജ്‌മെന്റ് ടൂൾസ് ഡെവലപ്പറായ സെൻസ്‌ഹോക്കിന്റെ 79.4 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്(ആർ‌ഐ‌എൽ). പ്രാഥമിക ഇൻഫ്യൂഷനിലൂടെയും ദ്വിതീയ വാങ്ങലിലൂടെയും 32 മില്യൺ ഡോളറിനാണ് ഏറ്റെടുക്കൽ നടന്നത്.

ഈ ഇടപാട് ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങൾക്കും മറ്റ് ക്ലോസിംഗ് വ്യവസ്ഥകൾക്കും വിധേയമായി 2022-ന് മുമ്പ് പൂർത്തിയാകാൻ സാധ്യതയുണ്ടെന്ന് ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ കമ്പനി അറിയിച്ചു. സെൻസ്‌ഹോക്ക് സൗരോർജ്ജ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ നിന്നും ഉൽപ്പാദനം വേഗത്തിലാക്കാൻ സഹായിക്കുന്നതിനാൽ ഈ ഏറ്റെടുക്കൽ ആർ‌ഐ‌എല്ലിന് ഏറെ പ്രയോജനകരമാണ്.

കൂടാതെ എൻഡ്-ടു-എൻഡ് സോളാർ അസറ്റ് ലൈഫ് സൈക്കിൾ നിയന്ത്രിക്കാൻ ഇത് തടസ്സമില്ലാത്ത സോളാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സേവനം നൽകുന്നു. ന്യൂ എനർജിയിലെ നിക്ഷേപങ്ങൾക്ക് പുറമെ നിർമ്മാണത്തിന് മുമ്പുള്ള വിലയിരുത്തൽ, പ്രോസസ് ഒപ്റ്റിമൈസേഷൻ, കൺസ്ട്രക്ഷൻ മാനേജ്‌മെന്റ്, ഓപ്പറേഷൻസ് & മെയിന്റനൻസ് എന്നിവ ലക്ഷ്യമിട്ടുള്ള പരിഹാരങ്ങളും സെൻസ്‌ഹോക്കിന്റെ സോളാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യും.

ഇത് വളരെ ആവേശകരമായ ഒരു സാങ്കേതിക പ്ലാറ്റ്‌ഫോമാണെന്നും. റിലയൻസ് ഇൻഡസ്ട്രീസിന്റെ പിന്തുണയോടെ സെൻസ്‌ഹോക്ക് പലമടങ്ങ് വളരുമെന്നും ആർഐഎൽ ചെയർമാനും എംഡിയുമായ മുകേഷ് അംബാനി പറഞ്ഞു.

X
Top