ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

നേട്ടമുണ്ടാക്കി ആര്‍ഐഎല്‍ പിന്തുണയുള്ള ഓഹരി

മുംബൈ: അലോക് ഇന്‍ഡസ്ട്രീസ് ഓഹരി, വ്യാഴാഴ്ച 2 ശതമാനം ഉയര്‍ന്ന് 18.25 രൂപയിലെത്തി. ഒരു ഘട്ടത്തില്‍ 8 ശതമാനം ഉയര്‍ച്ചയിലായിരുന്നു ഓഹരി. പിന്നീട് ഇടിവ് നേരിട്ട് 18.25 രൂപയില്‍ ക്ലോസ് ചെയ്യുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ പൂര്‍ണ്ണ സംയോജിത ടെക്‌സ്‌റ്റൈല്‍ കമ്പനിയാണ് അലോക് ഇന്‍ഡസ്ട്രീസ്. കോട്ടണ്‍,പോളിസ്റ്റര്‍ വിഭാഗങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നു. 2019 ല്‍ കമ്പനിയെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസും ചേര്‍ന്ന് ഏറ്റെടുത്തു.

30,000 കോടി രൂപയുടെ കടബാധ്യതയെ തുടര്‍ന്നായിരുന്നു ഏറ്റെടുക്കല്‍.5000 കോടി രൂപയുടേതായിരുന്നു ഇടപാട്.കരാര് ഒപ്പിടുന്ന സമയത്ത് അലോക് ഇന്ഡസ്ട്രീസിന് സില്വാസ, വാപി, നവി മുംബൈ, ഭിവണ്ടി എന്നിവിടങ്ങളില് ഫാക്ടറികളുണ്ട്.

പ്രതിവര്ഷം 68,000 ടണ് പരുത്തി നൂലും 1.7 ലക്ഷം ടണ് പോളിസ്റ്ററുമായിരുന്നു ഉത്പാദന ശേഷി. നിലവില്‍ റിലയന്‍സിന് കമ്പനിയില്‍ 40.01 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.മാര്‍ച്ച് പാദത്തില്‍ കമ്പനി 298 കോടി രൂപ നഷ്ടം നേരിട്ടു.

എങ്കിലും വ്യാഴാഴ്ചയിലെ നേട്ടത്തോടെ ഒരു മാസത്തില്‍ 40 ശതമാനത്തോളം ഉയരാന്‍ ഓഹരിയ്ക്കായി.

X
Top