Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

യുകെ പ്രധാനമന്ത്രിയായി ഋഷി സുനക് എത്തുന്നു, എതിര്‍ സ്ഥാനത്തി മത്സരത്തില്‍ നിന്ന് പുറത്തായി

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് യുകെ പ്രധാനമന്ത്രി പട്ടം അണിയാന്‍ ഒരുങ്ങി. എതിരാളിയായ പെന്നി മൊര്‍ഡോണ്ട് നേതൃത്വ മത്സരത്തില്‍ നിന്ന് പുറത്തായതോടെയാണ് സുനക് പ്രധാനമന്ത്രിക്കസേരയിലേയ്‌ക്കെത്തുമെന്ന കാര്യം ഉറപ്പായത്. 10 ഡൗണിംഗ് സ്ട്രീറ്റിലെ ഉയര്‍ന്ന സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാവുകയാണ് ഇതോടെ ഋഷി സുനക്.

42 കാരനായ അദ്ദേഹം ബ്രിട്ടന്റെ തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാകും. കഴിഞ്ഞ മാസം പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ തന്നെ പിന്നിലാക്കിയ ലിസ് ട്രസിന് പകരക്കാരനായാണ് സുനക് എത്തുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 45 ദിവസത്തെ ഹ്രസ്വമായ സേവനത്തിനുശേഷം ട്രസ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായി.

തുടര്‍ന്നാണ് സുനകിന് നറുക്ക് വീണത്.സമ്പദ്വ്യവസ്ഥ നേരെയാക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച അദ്ദേഹം പകുതിയോളം വരുന്ന സഭാഗംങ്ങളുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രിപദത്തിലേറുന്നത്. ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ധനകാര്യ മന്ത്രാലയ തലവനായിരുന്നു പ്രധാനമന്ത്രി മത്സരാര്‍ത്ഥിയാകുന്നതിന് മുന്‍പ് ഋഷി സുനക്.

X
Top