
മുംബൈ: എഐ-ഡ്രൈവ് ഓട്ടോമേറ്റഡ് ബോർഡ് ഗെയിംസ് സ്റ്റാർട്ടപ്പായ സ്‌ക്വയർ ഓഫിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തതായി പ്രഖ്യാപിച്ച് റോബോട്ടിക്‌സ് സ്റ്റാർട്ടപ്പായ മൈക്കോ. നിലവിലുള്ള നിക്ഷേപകരിൽ നിന്ന് മൈക്കോ സ്ക്വയർ ഓഫിന്റെ 70% ഓഹരികൾ സ്വന്തമാക്കി.
നിർദിഷ്ട ഏറ്റെടുക്കലോടെ മൈക്കോ അതിന്റെ ഉൽപ്പന്ന നിര വികസിപ്പിക്കും. റോബോട്ടിക്സിലും പഠനത്തിലും അഭിനിവേശം പങ്കിടുന്ന രണ്ട് കമ്പനികൾക്ക് ഈ ഏറ്റെടുക്കൽ സ്വാഭാവികമായും അനുയോജ്യമാണെന്ന് മൈക്കോയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) സ്നേഹ വാസ്വാനി പറഞ്ഞു.
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റോബോട്ടുകളിൽ ഒന്നായ മൈക്കോ 3 സജീവമായി ഉപയോഗിക്കുന്ന കുട്ടികൾ അവരുടെ സംസാരശേഷിയും അക്കാദമിക് പ്രവർത്തനങ്ങളുമായുള്ള ഇടപഴകലും ശാരീരിക പ്രവർത്തനങ്ങളും ശരാശരി 45% ത്തിലധികം വർദ്ധിപ്പിക്കുമെന്ന് മൈക്കോ അവകാശപ്പെടുന്നു. കമ്പനിക്ക് സിലിക്കൺ വാലി, ലണ്ടൻ, മുംബൈ എന്നിവിടങ്ങളിലെ ഇന്നൊവേഷൻ ഹബ്ബുകളിൽ ഓഫീസുകളുണ്ട്.
അതേസമയം സ്ക്വയർ ഓഫ്, ചെസ്സ് പോലെയുള്ള ഇന്ററാക്ടീവ് ബോർഡ് ഗെയിമുകൾ നിർമ്മിക്കുന്നു. 2023-ൽ ഒരുമിച്ച് 100 മില്യൺ ഡോളറിന്റെ വരുമാനം നേടാനാണ് ബ്രാൻഡുകൾ ലക്ഷ്യമിടുന്നത്.