ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റോക്കറ്റിലേറി ആസ്റ്റർ ഓഹരി വില

മുംബൈ: പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ (Aster DM Healthcare) ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 8 ശതമാനത്തിലധികം മുന്നേറ്റത്തിൽ. ഇന്നലെ 402 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരി, ഇന്ന് വ്യാപാരം തുടങ്ങിയത് തന്നെ നേട്ടത്തോടെ 430 രൂപയിലായിരുന്നു. ഒരുവേള 9 ശതമാനത്തിലധികം ഉയർന്ന് വില 457.90 രൂപയിലെത്തി. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കുമ്പോൾ ഓഹരിയുള്ളത് 8.33% നേട്ടവുമായി 435.50 രൂപയിൽ.

മികച്ച സെപ്റ്റംബർപാദ പ്രവർത്തനഫലത്തിന്റെ കരുത്തിലാണ് ആസ്റ്റർ ഓഹരികളുടെ മുന്നേറ്റം. ആസ്റ്റർ ഇന്ത്യ ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബറിൽ 105.76 കോടി രൂപയുടെ ലാഭമാണ് (net profit) നേടിയതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർ‌ട്ടിൽ കമ്പനി വ്യക്തമാക്കി.

മുൻവർഷത്തെ സമാനപാദത്തിൽ നേരിട്ടത് 15.34 കോടി രൂപയുടെ നഷ്ടമായിരുന്നു. കഴിഞ്ഞപാദത്തിൽ പ്രൊമോട്ടർമാരുടെ നേട്ടം (profit attributable to the owners of the company) മുൻവർഷത്തെ സമാനപാദത്തിലെ 30.80 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 96.84 കോടി രൂപയുടെ ലാഭമായും ഉയർന്നു.

മൊത്ത വരുമാനം (total income) 933.21 കോടി രൂപയിൽ നിന്നുയർന്ന് 1,121.68 കോടി രൂപയായി. പ്രവർത്തന വരുമാനം (revenue from operations) 929.43 കോടി രൂപയിൽ നിന്ന് 17% വർധിച്ച് 1,086.44 കോടി രൂപയിലേക്കും മെച്ചപ്പെട്ടു. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ/EBITDA) 52% ഉയർന്ന് 219.8 കോടി രൂപയായതും ലാഭ അനുപാതം (മാർജിൻ/margin) 5% വർധിച്ച് 20.24 ശതമാനത്തിലെത്തിയതും നേട്ടമാണ്.

21,500 കോടി രൂപ വിപണിമൂല്യമുള്ള (market cap) സ്ഥാപനമാണ് ആസ്റ്റർ. കഴിഞ്ഞ 4 വർഷത്തിനിടെ ഓഹരിവില 240 ശതമാനത്തോളം ഉയർന്നിട്ടുണ്ട്. 30 ശതമാനമാണ് കഴിഞ്ഞ ഒരുവർഷത്തെ നേട്ടം.

നിലവിൽ ഇന്ത്യയിൽ 5 സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിലായി 19 ആശുപത്രികളാണ് ആസ്റ്ററിനുള്ളത്. മൊത്തം കിടക്കകൾ 4,994. കേരളത്തിൽ 6 ആശുപത്രികളിലായി 2,501 കിടക്കകളുണ്ട്. ആന്ധ്രാപ്രദേശിൽ 6 ആശുപത്രികളും 889 കിടക്കകളും.

കർണാടകയിൽ 4 ആശുപത്രികളിലായി 1,192 കിടക്കകളും തെലങ്കാനയിൽ ഒരു ആശുപത്രിയിലായി 158 കിടക്കകളുമുണ്ട്. മഹാരാഷ്ട്രയിലുള്ളതും ഒരു ആശുപത്രി; കിടക്കകൾ 254.

2026-27ഓടെ 1,800ഓളം കിടക്കകൾ അധികമായി ചേർത്ത് മൊത്തം 6,796ലേക്ക് ഉയർത്താനുള്ള വികസനപ്രവർത്തനങ്ങളാണ് ആസ്റ്റർ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ 200ലേറെ ഫാർമസികളും 10ലേറെ ക്ലിനിക്കുകളും ആസ്റ്ററിനുണ്ട്.

43,000 രൂപയാണ് നിലവിൽ ഓരോ ബെഡ്ഡിൽ നിന്നും ആസ്റ്ററിന് ലഭിക്കുന്ന ശരാശരി വരുമാനം (ARPOB). കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ ഇത് 38,700 രൂപയായിരുന്നു. ആശുപത്രികളിലെ ഒക്യുപൻസി നിരക്ക് 70ൽ നിന്ന് 72 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതും നേട്ടമായി.

പ്രത്യേക (niche) ചികിത്സാവിഭാഗങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച് എആർപിഒബി ഉയർത്താനും ആസ്റ്റർ ലക്ഷ്യമിടുന്നു.

X
Top