ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി രോഹിത് ജാവ, ചൊവ്വാഴ്ച ചുമതലയേല്‍ക്കും. സഞ്ജീവ് മേത്ത വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് 56 കാരനായ ജാവയുടെ നിയമനം. . ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ (എച്ച് യുഎല്‍)ചൈന,ഫിലിപ്പൈന്‍ ബിസിനസിനെ പരിവര്‍ത്തനം ചെയ്ത, ജാവ നിലവില്‍ യൂണിലിവറിന്റെ ചീഫ് ട്രാന്‍സ്‌ഫൊര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയാണ്.
1988 ല്‍ മാനേജ്‌മെന്റ് ട്രെയ്‌നിയായാണ് ജാവ യൂണിലിവറിലെത്തുന്നത്. പുതിയ റോളില്‍ ജാവയുടെ വാര്‍ഷിക പ്രതിഫലം 21.43 കോടി രൂപയാണെന്നറിയുന്നു. മൊബിലിറ്റി ലിങ്ക്ഡ് അലവന്‍സായി 4.83 കോടി രൂപയും ലഭിക്കും.
വിരമിക്കുന്ന സഞ്ജീവ് മേത്തയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടതാണിത്.റിപ്പോര്‍ട്ട് പ്രകാരം ഒരു ശരാശരി എച്ച് യുഎല്‍ ജീവനക്കാരന്റെ ശമ്പളത്തേക്കാള്‍ 164 മടങ്ങ് കൂടുതല്‍ സഞ്ജീവ് മേത്ത വേതനമായി സ്വീകരിച്ചിരുന്നു.