
ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി ഓഹരിയുടമകളായ ആര്‍ ആര്‍ കേബല്ലിന്റെ ഐപിഒ സെപ്‌റ്റംബര്‍ 13 ന് ആരംഭിക്കും.
സെപ്‌റ്റംബര്‍ 15 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 983-1035 രൂപയാണ് ഓഫര്‍ വില. 14 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഐപിഒ വഴി 1964 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി 180 കോടി രൂപയും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ് എസ്) വഴി 1784 കോടി രൂപയുമാണ് സമാഹരിക്കുന്നത്. പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ് ഒഎഫ്‌എസ് വഴി വിറ്റഴിക്കുന്നത്.
നിലവിലുള്ള ഓഹരിയുടമകളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്നത് ടിപിജി ഏഷ്യ ആയിരിക്കും. 1.29 കോടി ഓഹരികളാണ് ടിപിജി വില്‍ക്കുന്നത്.
പൊതു ഓഹരിഉടമയായ രാം രത്‌ന വയേഴ്‌സ് കൈവശം മൊത്തം ഓഹരികളും വിറ്റഴിക്കും. 13.64 ലക്ഷം ഓഹരികളാണ് രാം രത്‌ന വയേഴ്‌സ് കൈവശം വെക്കുന്നത്.