ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഐപിഒ അടുത്തവര്‍ഷമെന്ന് ആര്‍ആര്‍ കാബല്‍

ന്യൂഡല്‍ഹി: പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) യ്ക്കായി ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് അടുത്തവര്‍ഷം സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യ്ക്ക് മുന്‍പാകെ സമര്‍പ്പിക്കുമെന്ന് ആര്‍ആര്‍ കാബെല്‍ കമ്പനി. വയറുകള്‍, കേബിളുകള്‍, ഫാസ്റ്റ് മൂവിംഗ് ഇലക്ട്രിക്കല്‍ ഗുഡ്സ് (എഫ്എംഇജി) നിര്‍മ്മാതാക്കളായ കമ്പനി 2024, ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഐപിഒ നടത്താനാണ് പദ്ധതിയിടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 6000 കോടി രൂപയാക്കാന്‍ സാധിക്കും.

നിലവിലുള്ളതിനേക്കാള്‍ 25 ശതമാനം വളര്‍ച്ചയാണിത്. 90-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഇലക്ട്രിക്കല്‍ കൂട്ടായ്മയായ ആര്‍ആര്‍ ഗ്ലോബലിന്റെ ഭാഗമാണ് ആര്‍ആര്‍ കാബല്‍. പാര്‍പ്പിട, വാണിജ്യ, വ്യാവസായിക, അടിസ്ഥാന സൗകര്യ ആവശ്യങ്ങള്‍ക്കായി പ്രീമിയം വയറുകളും കേബിളുകളും നിര്‍മ്മിക്കുന്നു.

വരുന്ന മൂന്ന് വര്‍ഷത്തില്‍ 1000 കോടി രൂപ കാപക്‌സ് നടത്താനൊരുങ്ങുകയാണ് കമ്പനി. എഫ്എംസിജി ബിസിനസ് മെച്ചപ്പെടുത്തുമെന്നും പുതിയ വിപണികളില്‍ സാന്നിധ്യമറിയ്ക്കുമെന്നും കമ്പനി പറഞ്ഞു. ലുമിനസിന്റെന്റെ ഹോം ഇലക്ട്രിക്കല്‍ ബിസിനസ്സ്, ഷ്‌നൈഡര്‍ ഇലക്ട്രിക്കില്‍ നിന്ന് ഈവര്‍ഷം ഏപ്രിലില്‍ ഇവര്‍ ഏറ്റെടുത്തിരുന്നു.

ഏറ്റെടുക്കല്‍, തങ്ങളുടെ ഉപഭോക്തൃ ഇലക്ട്രിക്കല്‍ ബിസിനസിനെ സഹായിക്കുമെന്ന് കമ്പനി കരുതുന്നു. ഫാനുകള്‍, ലൈറ്റുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോ ഉള്ള കമ്പനിയാണ് ആര്‍ആര്‍ കാബല്‍.

X
Top