ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഹാക്കര്‍മാര്‍ 12.48 കോടി രൂപ തട്ടിയെടുത്തു, കോ-ഓപറേറ്റീവ് ബാങ്കിനെതിരെ ആര്‍ബിഐ നടപടി

ന്യൂഡല്‍ഹി: സൈബര് സുരക്ഷാ ചട്ടക്കൂട് പാലിക്കാത്തതിന് എപി മഹേഷ് കോ-ഓപ്പറേറ്റീവ് അര്ബന് ബാങ്കിന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്ബിഐ) 65 ലക്ഷം രൂപ പിഴ ചുമത്തി. ആദ്യമായാണ് ഇത്തരമൊരു കുറ്റത്തിന് കേന്ദ്രബാങ്ക് നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന് ശിക്ഷ നല്‍കുന്നത്.സമഗ്രമായ സൈബര്‍ ഓഡിറ്റിലും ഹൈദരാബാദ് പോലീസ് അന്വേഷണത്തിലും ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

ഹാക്കര്‍മാര്‍ ബാങ്കില്‍ നിന്നും 12.48 കോടി രൂപ തട്ടിയെടുത്തിരുന്നു. തുടര്‍ന്നാണ് സൈബര്‍ സുരക്ഷാ ചട്ടക്കൂട് പാലിച്ചില്ലെന്ന് ആര്‍ബിഐ തിരിച്ചറിഞ്ഞത്. 2022 ജനുവരി 24നാണ് കോടികളുടെ ഓണ്‍ലൈന്‍ ബാങ്ക് കവര്‍ച്ച നടന്നത്.

മഹേഷ് എപി ബാങ്ക് അക്കൗണ്ടുകളില്‍ ഹാക്കര്‍ അതിക്രമിച്ച് കയറി 12.48 കോടി രൂപ മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. ബാങ്ക് ജീവനക്കാര്‍ക്ക് ഹാക്കര്‍മാര്‍ നിരവധി ഫിഷിംഗ് ഇമെയിലുകള്‍ അയച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ക്ഷുദ്രവെയറുകള്‍ ബുദ്ധിപൂര്‍വ്വം മറച്ചുവച്ച് ഇ-മെയിലുകള്‍ ബാങ്ക് ജീവനക്കാര്‍ക്ക് അയക്കുകയായിരുന്നു.

X
Top