രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

10,000 കോടി മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ: രണ്ടായിരം രൂപയുടെ 10,000 കോടി രൂപ മൂല്യമുള്ള നോട്ടുകള് ഇനിയും ജനങ്ങളുടെ കൈവശമുണ്ടെന്ന് ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ്. വൈകാതെ ബാക്കിയുള്ള നോട്ടുകളും തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പിന്വലിച്ച 2,000 രൂപയുടെ നോട്ടുകളില് 87 ശതമാനവും ബാങ്കുകളില് നിക്ഷേപമായി തിരികെയെത്തി. ബാക്കിയുള്ളവ ബാങ്ക് കൗണ്ടറുകള് വഴി മാറ്റിയെടുക്കുകയാണ് ചെയ്തത്.

2,000 രൂപയുടെ നോട്ടുകള് ഘട്ടംഘട്ടമായി പിന്വലിക്കാനുള്ള പദ്ധതി കഴിഞ്ഞ മെയ് 19നാണ് ആര്ബിഐ പ്രഖ്യാപിച്ചത്. സെപ്റ്റംബര് 30നകം തിരികെ നല്കണമെന്നായിരുന്നു നിര്ദേശം. പിന്നീട് ഒക്ടോബര് ഏഴ് വരെ തിയതി നീട്ടി.

റിസര്വ് ബാങ്കിന്റെ 19 ഓഫീസുകള് വഴിയാണ് ഇനി നോട്ടുകള് മാറ്റിയെടുക്കാന് കഴിയുക. പരമാവധി 20,000 രൂപ മൂല്യമുള്ള നോട്ടുകളാണ് മാറ്റി നല്കുക. അക്കൗണ്ടിലേക്ക് എത്രതുകവേണമെങ്കിലും വരവുവെയ്ക്കാം.

X
Top