ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വിപ്രോ സിഇഒയുടെ ശമ്പളം 50 കോടി

ഐടി കമ്പനികളിൽ രണ്ടാമത്തെ ഉയര്ന്ന ശമ്പളം വാങ്ങുന്ന സിഇഒ ആയി ശ്രീനിവാസ് പാല്ലിയ. 50 കോടി രൂപയുടെ വാര്ഷിക പാക്കേജാണ് വിപ്രോ അദ്ദേഹത്തിന് ഈയിടെ വാഗ്ദാനം ചെയ്തത്.

1.75 മില്യണ് ഡോളറിനും 3 മില്യണ് ഡോളറിനും ഇടിയിലാണ് അടിസ്ഥാന ശമ്പളമായി നല്കുന്നത്. വേരിയബിള് പേ ആയി പ്രതിവര്ഷം 1.75 മില്യണ് മുതല് മൂന്ന് മില്യണ് വരെ നല്കും.

പാല്ലിയയുടെ മുന്ഗാമിയായ തിയറി ഡെലാപോര്ട്ടിന് 2022-23 സാമ്പത്തിക വര്ഷം 82.4 കോടി രൂപയായിരുന്നു ശമ്പളയിനത്തില് ലഭിച്ചത്. രാജ്യത്തെ മുന്നിരയിലുള്ള ആറ് ഐടി കമ്പനികളില് ഏറ്റവും ഉയര്ന്ന പാക്കേജായിരുന്നു ഇത്.

കാലാവധിയെത്തുന്നതിന് ഒരു വര്ഷം മുമ്പ് ഡെലാപോര്ട്ട് സ്ഥാനമൊഴിഞ്ഞതിനെതുടര്ന്നാണ് ഏപ്രില് ആറിന് ശ്രീനിവാസ് പാലിയയെ സിഇഒആയി നിയമിച്ചത്.

ഇന്ഫോസിസ് സിഇഒ സലില് പരേഖിന്റെ വാര്ഷിക ശമ്പള പാക്കേജ് 56 കോടി രൂപയാണ്. 2022-23 സാമ്പത്തിക വര്ഷത്തില് അടിസ്ഥാന ശമ്പളമായി 6.67 കോടി രൂപയും വേരിയബിള് പേ, ബോണസ് എന്നീ ഇനങ്ങളിലായി 18.73 കോടി രൂപയും ലഭിച്ചു.

30.6 കോടി രൂപ മൂല്യമുള്ള ഓഹരികളോടൊപ്പം വിരമിക്കല് ആനുകൂല്യമായി 45 ലക്ഷം രൂപയുമാണ് ലഭിച്ചത്.

28.4 കോടി രൂപ ലഭിച്ച എച്ച്സിഎല് ടെക്കിലെ സി.വിജയകുമാറാണ് ശമ്പളയിനത്തില് മൂന്നാം സ്ഥാനത്തുള്ള സിഇഒ. അടിസ്ഥാന ശമ്പളമായി 16.44 കോടിയും ബോണസായി 11.8 കോടിയും അലവന്സുകളായി 24 ലക്ഷം രൂപയും അദ്ദേഹത്തിന് ലഭിച്ചു.

രണ്ട് വര്ഷത്തിനുശേഷം ദീര്ഘകാല അലവന്സ് നല്കുന്നതിനാല് ഈ വര്ഷം വിജയകുമാറിന്റെ ശമ്പളത്തില് കാര്യമായ വര്ധന പ്രതീക്ഷിക്കാം.

എല്ആന്ഡ്ടി മൈന്ഡ്ട്രീയുടെ സിഇഒ ആയ ദേബാശിഷ് ചാറ്റര്ജിക്ക് 17.5 കോടി രൂപയാണ് ശമ്പളയിനത്തില് ലഭിച്ചത്. ടെക് മഹീന്ദ്രയുടെ സിഇഒക്കാകട്ടെ 6.5 കോടി രൂപയും.

ടിസിഎസിന്റെ സിഇഒ ആയ കൃതിവാസന് 1.9 കോടി രൂപയാണ് വാര്ഷിക ശമ്പള പാക്കേജ്.

കമ്പനിയുടെ പ്രകടനത്തിന് വിധേയമായി കമ്മീഷന് ഇനത്തിലും നല്ലൊരു തുക അദ്ദേഹത്തിന് ലഭിക്കും.

X
Top