ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റബർബോർഡ് ആസ്ഥാനം മാറ്റില്ലെന്ന് ചെയർമാൻ

കൊച്ചി: ജീവനക്കാരെ വെട്ടികുറച്ച് റബർ ബോർഡ് ആസ്ഥാനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റില്ലെന്ന് ചെയർമാൻ ഡോ.സവാർ ധനാനിയ വ്യക്തമാക്കി. അങ്ങനെയൊരു ആലോചനയില്ല.

ഉപഭോഗത്തിനൊപ്പം ഉത്പാദനം ഉയർത്താനാണ് റബർ കൃഷി വ്യാപിപ്പിക്കുന്നത്. കേരളത്തിനിത് തിരിച്ചടിയാകില്ല. റബർ നാണ്യവിളയായതിനാൽ കേന്ദ്രസർക്കാരിന് തറവില പ്രഖ്യാപിക്കാനാകില്ല. അതേസമയം ഉത്പാദനക്ഷമത കൂട്ടാൻ കൂടുതൽ പണം ചെലവഴിക്കുന്നുണ്ട്.

ആഗോള രംഗത്തെ ഉപഭോഗത്തിലെ വർദ്ധനയും ഉത്പാദന മാന്ദ്യവും മൂലം ആഭ്യന്തര റബർ വില രാജ്യാന്തര വിലയ്ക്കൊപ്പം ഉടനെയെത്തുമെന്നും റബർ ബോർഡ് ചെയർമാൻ പറഞ്ഞു.

അന്യസംസ്ഥാനങ്ങളിൽ റബർ ബോർഡിന്റെ നേതൃത്വത്തിൽ റബർകൃഷി വ്യാപിപ്പിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പമാണ് 18.72 കോടി രൂപ ചെലവഴിച്ച് മറ്റു സംസ്ഥാനങ്ങളിലും പുതിയ തൈകൾ വെച്ചുപിടിപ്പിക്കുന്നത്. ‌

കൃഷിച്ചെലവിനായി ഒരു ഹെക്ടറിന് 25000 രൂപ നൽകിയിരുന്നത് 40000 രൂപയായി വർദ്ധിപ്പിച്ചതിന്റെ നേട്ടവും റബർ പ്ലാന്റിംഗ് കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കാണ്.

ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്തതോടെ കേരളത്തിലെ കർഷകർ റബർ ഉപേക്ഷിക്കുകയാണ്.

പരമ്പരാഗത മേഖലകളിൽ റബർകർഷകർക്കുള്ള കേന്ദ്ര വിഹിതം 23 ശതമാനം വർദ്ധിപ്പിച്ച് 708.69 കോടി രൂപയായി ഉയർത്തിയെങ്കിലും റബർ റീപ്ലാന്റ് ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതിനാൽ ഇതിന്റെ പ്രയോജനവും ലഭിക്കുന്നില്ല.

X
Top