ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റബ്ബര്‍ബോര്‍ഡ് വേണ്ടെന്ന് നിതിആയോഗ്

കോട്ടയം: റബ്ബര് ബോര്ഡ് പ്രവര്ത്തനം അവസാനിപ്പിക്കുകയോ ഭാഗികമായി സ്വകാര്യവത്കരിക്കുകയോ ചെയ്യുമെന്ന ആശങ്ക ശക്തം. ബോര്ഡ് അനിവാര്യമല്ലെന്നും പ്രവര്ത്തനം അവസാനിപ്പിക്കണമെന്നും നിതി ആയോഗ് ശുപാര്ശ ചെയ്തിരുന്നു.

ഈസാഹചര്യത്തിലാണ് കഴിഞ്ഞദിവസം കൃഷിക്കാരുടെ അഭിപ്രായം കേള്ക്കുന്നതിന് ബോര്ഡ് യോഗം വിളിച്ചത്. നിതി ആയോഗിന്റെ നിരീക്ഷണവും വാണിജ്യമന്ത്രാലയത്തിന്റെ നിലപാടും വിലയിരുത്തിയശേഷം കേന്ദ്രസര്ക്കാര് അന്തിമതീരുമാനമെടുക്കും. ബോര്ഡ് നിലനില്ക്കണമെന്നാണ് മന്ത്രാലയത്തിന്റെ അഭിപ്രായം.

നിതി ആയോഗിന്റെ നിരീക്ഷണത്തിനുപിന്നാലെ കേന്ദ്രവാണിജ്യമന്ത്രാലയം ബോര്ഡിനോട് വിശദറിപ്പോര്ട്ട് തേടിയിരുന്നു. ഇതേവരെചെയ്ത സേവനങ്ങള്, വാണിജ്യ ഇടപെടല്, കയറ്റുമതി-ഇറക്കുമതി വിവരം, കര്ഷകക്ഷേമം, കൃഷിവ്യാപ്തി, കൃഷിക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില് ബോര്ഡ് മറുപടിനല്കി. കൃഷിക്കാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ലഭിച്ച പ്രതികരണങ്ങള് ഉള്പ്പെടുത്തി മറ്റൊരു റിപ്പോര്ട്ടും ഉടനെ നല്കും.

ബോര്ഡിന്റെ പ്രാഥമിക റിപ്പോര്ട്ട്

13 ലക്ഷം ചെറുകിടകൃഷിക്കാരാണ് മേഖലയിലുള്ളത്. വിളവിന്റെ 75 ശതമാനം പ്രയോജനപ്പെടുത്തുന്നത് ടയര്കമ്പനികള്. ഇവര്ക്കിടയില് ബോര്ഡിന്റെ പ്രവര്ത്തനം അനിവാര്യം. കമ്പനികള് ചരക്കെടുപ്പില് നിന്ന് വിട്ടുനിന്നപ്പോള് ബോര്ഡ് ഇടപെട്ടിരുന്നു.

കേരളത്തിലെ ദാരിദ്ര്യലഘൂകരണത്തില് റബ്ബര്കൃഷി പങ്കുവഹിച്ചു. ബോര്ഡ് സബ്സിഡി, സാങ്കേതികസഹായം എന്നിവയ്ക്ക് നിര്ണായക പ്രാധാന്യം.

വടക്കുകിഴക്കന് സംസ്ഥാനങ്ങളില്; കൃഷിവ്യാപിപ്പിക്കുന്നത് രാജ്യത്തിന് അധികംവേണ്ട അഞ്ചുലക്ഷത്തോളം ടണ് റബ്ബര് ഉത്പാദിപ്പിക്കാന് മാത്രമല്ല, അവിടത്തെ ജീവിതനിലവാരം മെച്ചമാക്കാന് കൂടിയാണ്.

റബ്ബര് ഗവേഷണകേന്ദ്രം വികസിപ്പിച്ച തൈകള് ന്യായവിലയ്ക്ക് വിപണിയില് വന്നത് സാധാരണകൃഷിക്കാര്ക്ക് ഗുണമായി. ഗവേഷണം സ്വകാര്യമേഖലയ്ക്ക് വിട്ടുനല്കുന്നത് സാധാരണക്കാരെ ബാധിക്കും.

ഗ്രേഡ്, വില എന്നിവയില് ബോര്ഡിന്റെ നിലപാടാണ് വ്യവസായമേഖലയും കൃഷിക്കാരും അംഗീകരിക്കുന്നത്; വിശ്വാസ്യത കൊണ്ടാണിത്.

X
Top