Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ചരിത്രത്തില്‍ ആദ്യമായി റബ്ബർ വില്‍പ്പന നിർത്തിവെക്കല്‍ സമരവുമായി കർഷകർ

കോട്ടയം: ഉത്പാദന ചെലവായ 200 രൂപപോലും കിട്ടാത്ത സാഹചര്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി റബ്ബർ വില്‍പ്പന നിർത്തിവെക്കല്‍ സമരവുമായി കർഷകർ.

റബ്ബർ വില 200 രൂപ കടക്കുന്നതുവരെ വില്‍പ്പന നിർത്തിവെക്കാൻ ഉത്പാദകസംഘങ്ങളുടെ ദേശീയക്കൂട്ടായ്മ കർഷകരെ ആഹ്വാനം ചെയ്യും.

കൂടിയവിലയ്ക്ക് അന്താരാഷ്ട്ര ചരക്ക് വാങ്ങിയുണ്ടായ നഷ്ടം നികത്താൻ ടയർ കമ്ബനികള്‍ തദ്ദേശീയ റബ്ബറിന്റെ വില ഇടിക്കുകയാണെന്ന് എൻ.സി.ആർ.പി.എസ്. ദേശീയ പ്രസിഡന്റ് വി.വി. ആന്റണി, ജനറല്‍ സെക്രട്ടറി ബാബു ജോസഫ് എന്നിവർ പറഞ്ഞു.

വൻതോതില്‍ റബ്ബർ ഇറക്കുമതി ചെയ്ത് കമ്പനികള്‍ ഗോഡൗണുകള്‍ നിറച്ചിരിക്കുകയാണ്. കർഷകരില്‍നിന്ന് റബ്ബർ സംഭരിച്ച്‌ വിപണിയില്‍ ഇടപെടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തയ്യാറാകുന്നില്ല. അടിയന്തരമായി റബ്ബർ സംഭരണം പുനരാരംഭിക്കണം. ഇതിന് സന്നദ്ധമല്ലെങ്കില്‍ ഉത്തേജക പാക്കേജിലെ അടിസ്ഥാനവില 250 രൂപയായി ഉയർത്തണം.

ആസിയാൻ രാജ്യങ്ങളില്‍നിന്ന് 5-10 ശതമാനം വരെയുള്ള ഇറക്കുമതിത്തീരുവയില്‍ കോമ്ബൗണ്ട് റബ്ബർ ഇറക്കി ടയർ കമ്പനികള്‍ സർക്കാരിനെയും കർഷകരെയും ഒരുപോലെ വഞ്ചിക്കുകയാണെന്നും എൻ.സി.ആർ.പി.എസ്. ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

സമരത്തിന്റെ പ്രചാരണാർത് സംസ്ഥാനത്ത് നവംബറില്‍ റബ്ബർ ബോർഡ് റീജണുകളുടെ കിഴിലുള്ള ഉത്പാദകസംഘങ്ങളെ പങ്കെടുപ്പിച്ച്‌ കണ്‍വെൻഷനുകള്‍, വാഹനജാഥ എന്നിവ നടത്തും.

ഡിസംബറില്‍ എറണാകുളം കാക്കനാട്ട് ഡയറക്ടർ ജനറല്‍ ഓഫ് ഫോറിൻ ട്രേഡ് ഓഫീസിനു മുൻപില്‍ ധർണ നടത്തും.

X
Top