പേറ്റന്റ് ഫയലിം​ഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾക്വിക്ക് കൊമേഴ്സ് കമ്പനികള്‍ റീട്ടെയില്‍ വ്യാപാരികളെ മറികടക്കുന്നുപുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ വ​ന്‍ മു​ന്നേ​റ്റ​വു​മാ​യി കേ​ര​ളംമ്യൂച്വൽഫണ്ടിലെ മലയാളിപ്പണം റെക്കോർഡ് തകർത്ത് മുന്നോട്ട്കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ലെന്ന് കണ്ടെത്തൽ; നിക്ഷേപത്തിൽ പിന്നോട്ട് പോകുമ്പോഴും കടക്കെണി ഭീഷണിയാകുന്നു

റബ്ബർ വിലയിലെ കുത്തനെയുള്ള ഇടിവിൽ ആശങ്കയോടെ കർഷകർ; 35 ദിവസത്തിനിടയിൽ കുറഞ്ഞത് 57 രൂപ

കോട്ടയം: റബ്ബർ കർഷകരെ ആശങ്കയിലാക്കി റബ്ബർ വില താഴേക്ക്. കഴിഞ്ഞ 35 ദിവസത്തിനിടയിൽ ഒരു കിലോ റബറിന് 57 രൂപയാണ് കുറഞ്ഞത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം 250 കടന്ന റബ്ബർ വിലയാണ് വീണ്ടും 175 ലേക്ക് എത്തിയത്.

ബാങ്കോക് വില ഒരു കിലോ ആർഎസ്എസ് 4 റബ്ബറിന് ബുധനാഴ്ച്ച 191 രൂപയായിരുന്നു. റബ്ബർ ബോർഡ് നിശ്ചയിച്ചത് 180 രൂപ. കർഷകരിൽ നിന്നും വ്യാപാരികൾ റബ്ബർ ശേഖരിച്ചത് 172 രൂപയ്ക്കും. സമീപകാലത്ത് റബ്ബറിനുണ്ടായ ഏറ്റവും വലിയ വിലയിടിവാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

റബ്ബർ വില ഇടിയുമ്പോഴും റബ്ബർ ബോർഡിന് ചെയർമാനില്ലാത്തതും തിരിച്ചടിയാണ്. മുൻ ചെയർമാൻ സാവർധനാനിയുടെ കാലാവധി ജൂൺ 30ന് കഴിഞ്ഞശേഷം ആ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. ടയർ കമ്പനികൾ ആഭ്യന്തരവിപണിയിൽ നിന്നും വിട്ടു നിന്നതോടെ റബ്ബർ വില കൂപ്പുകുത്തുകയും ചെയ്തു.

റബ്ബർ വില കുത്തനെ ഇടിഞ്ഞതോടെ ആയിരക്കണക്കിന് കർഷകർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിൽ അകപ്പെട്ടിരിക്കുകയാണ്. റബ്ബർ കർഷകരുടെ ജീവിതം സംരക്ഷിക്കുന്നതിനും ഈ മേഖലയ്ക്ക് വീണ്ടും ശക്തി നൽകുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

വില കുറയുന്നതിന്‍റെ പശ്ചാത്തലത്തിൽ, റബ്ബർ കർഷകർക്ക് താങ്ങാനാകാത്ത നഷ്ടങ്ങൾ നേരിടുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനായി അസംസ്കൃത റബ്ബറിന്‍റെ വിലസ്ഥിരത ഉറപ്പാക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി നടപ്പാക്കണം.

കേന്ദ്ര സർക്കാർ റബ്ബറിന് ഉയർന്ന അടിസ്ഥാന വില നിർണയിച്ച് കർഷകർക്ക് ആവശ്യമായ സുരക്ഷിതത്വം നൽകണം. സംസ്ഥാന സർക്കാർ സമാനമായി പിന്തുണാ സഹായങ്ങൾ വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടയർ കമ്പനികൾ ഇറക്കുമതിയെ ആശ്രയിക്കുന്നതാണ് വിലയിടിവിന്‍റെ പ്രധാന കാരണം. ഇറക്കുമതി തടയാൻ റബ്ബർ ബോർഡ് യാതൊരു ഇടപെടലും നടത്തുന്നില്ലെന്നാണ് വിമർശനം. ഇറക്കുമതി തടസ്സം നേരിട്ട സമയത്താണ് ആഭ്യന്തര വില ഉയർന്നത്. വീണ്ടും ഇറക്കുമതി സജീവമായതോടെ വില ഇടിഞ്ഞു.

വൻകിട റബ്ബർ ടയർ കമ്പനികൾ റബ്ബർ കർഷകരുടെ രക്തം ഊറ്റുകയാണെന്നാണ് റബ്ബർ ബോർഡ് അഗം ആന്‍റോ ആന്‍റണി എംപി പറഞ്ഞു. റബ്ബർ കർഷകരുടെ ദേശീയ സംഘടനയായ എൻസിആർപിഎസിന്‍റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടത്തിയ റബ്ബർ കർഷകപ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യവയെയിരുന്നു വിമർശനം.

വില കുറഞ്ഞപ്പോൾ വൻകിട ടയർ കമ്പനികൾ, വൻകിട വ്യാപാരികൾ എന്നിവർ വൻ ലാഭം കൊയ്തെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. കർഷകന് അധ്വാനത്തിന്‍റെ വിലപോലും ലഭിക്കുന്നില്ല.

240 രൂപ ഉണ്ടായിരുന്ന റബ്ബർ വില 80 രൂപയിലേക്ക് താഴ്ന്നപ്പോഴും റബ്ബർ ഉത്‌പന്നങ്ങളുടെ വില കുറഞ്ഞില്ല. റബ്ബർ കർഷകരെ സഹായിക്കുന്ന ഒരു നടപടിയും ഭരണകൂടം സ്വീകരിക്കുന്നില്ല.

കർഷകരുടെ പ്രശ്നങ്ങൾ പാർലമെന്‍റിൽ ഉന്നയിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലന്നും അദ്ദേഹം പറഞ്ഞു.

X
Top