Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

രാജ്യത്ത് റബര്‍ ഉത്പാദനം കുത്തനെ കുറയുന്നു; റബർ ബോർഡ് വിവരങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന് ആത്മ

കൊച്ചി: പ്രകൃതിദത്ത റബർ വില 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെങ്കിലും ആഭ്യന്തര വില കുത്തനെ താഴ്‌ന്നുവെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (ആത്മ) വ്യക്തമാക്കി.

ഏപ്രില്‍ മുതല്‍ സെപ്തംബർ വരെയുള്ള കാലയളവിലെ റബർ ഉത്പാദനം 2,25,000 ടണ്ണാണ്. മുൻവർഷത്തെ 3,56,000 ടണ്ണിനേക്കാള്‍ 37 ശതമാനം കുറവാണിത്. ഉത്പാദന കണക്കുകള്‍ റബർ ബോർഡ് ഏറെക്കാലമായി മറച്ചുവെക്കുകയാണെന്ന് ആത്മ കുറ്റപ്പെടുത്തി.

പ്രതിമാസ റബർ ഉത്‌പാദന കണക്കുകള്‍ അടുത്ത മാസം 10-നകം പ്രസിദ്ധീകരിക്കണമെന്നും സമയബന്ധിതമായി വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആത്മ റബർ ബോർഡിനോട് ആവശ്യപ്പെട്ടു. പ്രസിദ്ധീകരിച്ച കണക്കുകള്‍ യാഥാർത്ഥ്യമല്ലെന്നും ആത്മ പറയുന്നു.

കടുത്ത വേനലും മെയ് മാസം മുതലുണ്ടായ ശക്തമായ മഴയും റബർ ലഭ്യത കുറച്ചിരുന്നു. ആഭ്യന്തര ഉത്പാദന കണക്കുകള്‍ റബർ ബോർഡ് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആത്മ ഡയറക്ടർ ജനറല്‍ രാജീവ് ബുദ്ധരാജ പറഞ്ഞു.

X
Top