ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ചരക്കുനീക്കം നിലച്ചതോടെ കൃഷിക്കാർ റബ്ബർ ടാപ്പിങ് നിർത്തുന്നു

കോട്ടയം: സംസ്ഥാനത്ത് ചരക്കുനീക്കം നിലച്ചതോടെ കൃഷിക്കാർ റബ്ബർ ടാപ്പിങ് നിർത്തുന്നു. ടയർ കമ്പനികളുടെ തദ്ദേശീയ ചരക്കെടുപ്പ് ശക്തമാക്കലാണ് വിപണിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള വഴിയെങ്കിലും അതിനുള്ള സാധ്യത കുറവാണ്. ഡിസംബർവരെയുള്ള ചരക്ക് ടയർ കമ്പനികളുടെ ഗോഡൗണിലുള്ളതാണ് കാരണം.

ചരക്കെടുപ്പിന് പ്രേരിപ്പിക്കാൻ 28-ന് റബ്ബർബോർഡ്, ടയർ കമ്പനികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇൗവർഷം ഏപ്രിൽമുതൽ സെപ്റ്റംബർവരെ 3.10 ലക്ഷം ടണ്ണാണ് ഇന്ത്യയിലേക്കുള്ള റബ്ബർ ഇറക്കുമതി. പോയ സാമ്പത്തികവർഷം ഇതേസമയത്ത് 2.54 ലക്ഷം ടണ്ണായിരുന്നു. ഇൗവർഷം 22 ശതമാനം കൂടുതലാണ്.

തദ്ദേശീയ ചരക്ക് കിട്ടാനില്ലാതെവന്നതും ആഗോള ക്ഷാമപ്രവചനങ്ങളും കാരണം കൂടുതൽ ചരക്കെടുക്കുകയായിരുന്നുവെന്നാണ് ടയർ കമ്പനികളുടെ വിശദീകരണം. ബുക്കിങ് വിവിധ മാസങ്ങളിലേക്ക് ആനുപാതികമായിരുന്നെങ്കിലും ഇടയ്ക്ക് ചരക്കുനീക്കം സ്തംഭിച്ചു.

ഇപ്പോഴവ ഒന്നിച്ചെത്തി. ഒക്ടോബർ, നവംബർ മാസങ്ങളിലേക്ക് പ്രതീക്ഷിച്ച ചരക്കും ഇപ്പോൾ ടയർ കമ്പനികളുടെ ഗോഡൗണിൽ എത്തിയെന്നാണ് വിവരം. ഇതോടെ തദ്ദേശീയ ചരക്ക് വാങ്ങിസൂക്ഷിക്കാൻ ഇടമില്ലാതായി.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റബ്ബർബോർഡ് രേഖപ്പെടുത്തിയ ഉത്‌പാദന കണക്കിൽ പാളിച്ചയുണ്ടെന്നാണ് ടയർ കമ്പനികളുടെ കൂട്ടായ്മ ആത്മ പറയുന്നത്. ഇത് തങ്ങളുടെ ആസൂത്രണത്തെ ബാധിച്ചെന്നും അവർ പറയുന്നു.

ആർ.എസ്.എസ്. നാലിന് 177 രൂപയിലേക്ക് വില താഴ്ന്നതോടെ ടാപ്പിങ്ങിൽ പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലാണ് കൃഷിക്കാർ. 255 വരെ വില എത്തിയശേഷമാണ് ഈ വീഴ്ച.

X
Top