ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 19 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ ക്യാപ്പ് കമ്പനിയായ റൂബി മില്‍സ്. 1:1 അനുപാതത്തിലാണ് വിതരണം. ഇതുവഴി 5 രൂപ മുഖവിലയുള്ള ഒന്നിന്‌ മറ്റൊരു ഓഹരി ബോണസായി ലഭ്യമാകും.

അംഗീകൃത മൂലധനം 10 കോടി രൂപയില്‍ നിന്നും 17.5 കോടി രൂപയാക്കി ഉയര്‍ത്താനും ഇതിലൂടെ സാധിക്കും. 2 കോടി ഓഹരികളുടെ എണ്ണം 3.5 കോടി എണ്ണമായി വര്‍ധിക്കും. പ്രഖ്യാപനത്തെ തുടര്‍ന്ന് കമ്പനി ഓഹരി ബുധനാഴ്ച 4.96 ശതമാനം ഉയര്‍ന്നു.

കഴിഞ്ഞ 19 വര്‍ഷത്തില്‍ 2,636.96 ശതമാനം ഉയര്‍ച്ച നേടിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് റൂബി മില്‍സിന്റേത്. 3 വര്‍ഷത്തില്‍ 213.5 ശതമാനവും ഒരു വര്‍ഷത്തില്‍ 70.01 ശതമാനവും 2022 ല്‍ 84.85 ശതമാനവും നേട്ടമുണ്ടാക്കി. 488 രൂപയാണ് നിലവിലെ വില.

811.67 കോടി രൂപ വിപണി മൂല്യമുള്ള റൂബി മില്‍സ്, ടെക്‌സ്‌റ്റൈല്‍സ് രംഗത്തെ പ്രമുഖ കമ്പനിയാണ്. കോട്ടണ്‍, പോളിസ്റ്റര്‍, വിസ്‌കോസ്, മോഡല്‍, ലിയോസെല്‍, ലിനന്‍, ബെംബര്‍ഗ്, റാമി, റയോണ്‍ എന്നിവയിലുള്ള ഉയര്‍ന്ന തുണിത്തരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്റര്‍ലൈനിംഗ്, റിയല്‍ എസ്‌റ്റേറ്റ് എന്നിവ സാന്നിധ്യമുള്ള മറ്റ് മേഖലകളാണ്.

X
Top