പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

പേരുമാറിയതോടെ രുചി സോയ ഓഹരികള്‍ കുതിച്ചു

ന്യൂഡല്‍ഹി: രുചി സോയയുടെ ഓഹരിവില ഇന്നലെയും ഇന്നുമായി ഉയര്‍ന്നു. ഇന്നലെ എട്ട് ശതമാനം നേട്ടം കൈവരിച്ച ഓഹരി ഇന്ന് ഒരു ശതമാനം ഉയര്‍ന്നിട്ടുണ്ട്. പതഞ്ജലി ഫുഡ്‌സ് എന്ന് പേരുമാറ്റുകയും ചെറുകിട കച്ചവടം 690 കോടി രൂപയ്ക്ക് പതഞ്ജലി ആയുര്‍വേദ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ഇത്. എക്കാലത്തേയും ഉയരമായ 1168 രൂപയിലാണ് ഓഹരിയുള്ളത്.
മാര്‍ച്ച് 31 വരെ കമ്പനിയുടെ 39.37 ശതമാനം ഓഹരികളാണ് പതഞ്ജലി ആയുര്‍വേദയുടെ കൈവശമുണ്ടായിരുന്നത്. രൂചി സോയയുടെ പ്രമോട്ടറും ചെയര്‍മാനുമായ ആചാര്യ ബാലകൃഷ്ണയാണ് പതഞ്ജലി ആയുര്‍വേദയുടെ െ98.5 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത്.
ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം, പാക്കേജിംഗ്, ലേബലിംഗ്, ചെറുകിട വിതരണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പതഞ്ജലി ആയുര്‍വേദയുടെ വ്യവസായം. പദാര്‍ത്ത, ഹരിദ്വാര്‍, ന്യുവാസ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കമ്പനിയ്ക്ക് പ്ലാന്റുകളുണ്ട്. കഴിഞ്ഞവര്‍ഷങ്ങളില്‍ 15 ശതമാനം വളര്‍ച്ച നേടാന്‍ പതഞ്ജലിയ്ക്കായിരുന്നു.

X
Top