ന്യൂഡല്‍ഹി: ഓഗസ്റ്റ് 30 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ബോണസ് ഓഹരി വിതരണം പരിഗണിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രുചിര പേപ്പേഴ്‌സ് ലിമിറ്റഡ് ഓഹരി ബുധനാഴ്ച 13.96 ശതമാനം ഉയര്‍ന്നു. ചൊവ്വാഴ്ച 8 ശതമാനം ഉയരാനും ഓഹരിയ്ക്കായി. ക്രാഫ്റ്റ് പേപ്പര്‍, റൈറ്റിംഗ് & പ്രിന്റിംഗ് പേപ്പര്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് രുചിര പേപ്പേഴ്‌സ്.
റൈറ്റിംഗ്, പ്രിന്റിംഗ് പേപ്പര്‍ പ്രിന്റിംഗ്, സ്‌റ്റേഷനറി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പേപ്പറുകള്‍ ഇവര്‍ നിര്‍മ്മിക്കുന്നു. ഒരു വര്‍ഷത്തില്‍ 66 ശതമാനം ഉയര്‍ച്ച കൈവരിച്ച ഓഹരിയാണിത്. 2022 ല്‍ മാത്രം 53 ശതമാനത്തിന്റെ നേട്ടം കൈവരിച്ചു.
ജൂണിലവസാനിച്ച പാദത്തില്‍ അറ്റാദായം 11.6 കോടി രൂപയാക്കാനും കമ്പനിയ്ക്കായി. മുന്‍ പാദത്തില്‍ ഇത് 4.5 കോടി രൂപമാത്രമായിരുന്നു. 125.8 കോടി രൂപയായിരുന്ന വരുമാനം 198.8 കോടി രൂപയാക്കി കമ്പനി വര്‍ധിപ്പിച്ചു.
ക്രാഫ്റ്റ് പേപ്പര്‍ നിര്‍മ്മാണത്തിനായി കമ്പനി തുടക്കത്തില്‍ അഗ്രോ വേസ്റ്റ് പേപ്പര്‍ മില്‍ സ്ഥാപിക്കുകയും ചെറിയ 2310 ടിപിഎ ശേഷിയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ഉത്പാദന ശേഷി 52800 ടിപിഎആക്കി വര്‍ദ്ധിപ്പിച്ചു. എഴുത്ത് & പ്രിന്റിംഗ് പേപ്പര്‍ നിര്‍മ്മിക്കുന്നതിനായി 33000 ടിപിഎ യൂണിറ്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.