ന്യൂഡല്‍ഹി: ഡോളറിനെതിരെ 11 പൈസയുടെ ഇടിവ് നേരിട്ടിരിക്കയാണ് രൂപ. 82.03 നിരക്കിലാണ് ബുധനാഴ്ച ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. അതേസമയം ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവല്‍ നിരക്ക് വര്‍ദ്ധനവിന്റെ സൂചന നല്‍കിയതോടെ ഡോളര്‍ സൂചിക കരുത്താര്‍ജ്ജിച്ചു.
82.25 നിരക്കിലായിരുന്നു രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് 82.03 ലേയ്ക്ക് നില മെച്ചപ്പെടുത്തിയെങ്കിലും തലേ ദിവസത്തെ ക്ലോസിംഗായ 82.29 നിരക്കിനേക്കാള്‍ 11 പൈസ ഇടിവ് നേരിട്ടു. അതിനിടയില്‍ ഇന്‍ട്രാഡേ ഉയരമായ 81.98 നിരക്ക് രേഖപ്പെടുത്താന്‍ കറന്‍സിയ്ക്കായി.
ആറ് പ്രമുഖ കറന്‍സികള്‍ക്കെതിരെ യുഎസ് കറന്‍സിയുടെ ശക്തിയളക്കുന്ന ഡോളര്‍ സൂചിക 0.13 ശതമാനമുയര്‍ന്ന് 105.75 നിരക്കിലെത്തിയിട്ടുണ്ട്. ഹ്രസ്വകാല ട്രഷറി യീല്‍ഡും വര്‍ധിച്ചു.ആഗോള ഓയില്‍ ബെഞ്ച്മാര്‍ക്ക്, ബ്രെന്റ് ക്രൂഡ് അവധി 0.16 ശതമാനമിടിവ് നേരിട്ട് ബാരലിന് 83.16 ഡോളറിലാണുള്ളത്.