ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ 9 പൈസ ദുര്‍ബലമായി. മോശം ഓപ്പണിംഗിന് ശേഷം 81.94 നിരക്കിലേയ്ക്ക് ഉയര്‍ന്നെങ്കിലും 82.05 നിരക്കില്‍ ഇന്ത്യന്‍ കറന്‍സി വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 81.96 ലെവലിലായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിംഗ്.
ഇക്വിറ്റി വിപണിയിലെ ചാഞ്ചാട്ടവും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവുമാണ് രൂപയെ തളര്‍ത്തിയത്. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.15 ശതമാനം ഇടിവ് നേരിട്ടു. 102.75 നിരക്കിലായിരുന്നു സൂചികയുടെ ക്ലോസിംഗ്.
അതേസമയം ക്രൂഡ് ഓയില്‍ വില അന്തര്‍ദ്ദേശീയ വിപണിയില്‍ ഉയര്‍ന്നു. ബെഞ്ച്മാര്‍ക്ക് ബ്രെന്റ് 0.53 ശതമാനം ഉയര്‍ന്ന് ബാരലിന് 74.24 ഡോളറിലെത്തുകയായിരുന്നു. ഇന്ത്യന്‍ ഇക്വിറ്റി വിപണി സമ്മിശ്ര ക്ലോസിംഗാണ് നടത്തിയത്.
ബിഎസ്ഇ സെന്‍സെക്സ് 9.37 പോയിന്റ് താഴ്ന്ന് 62970 ലെവലിലെത്തിയപ്പോള്‍ നിഫ്റ്റി 25.70 പോയിന്റ് ഉയര്‍ന്ന് 18691.20 ലെവലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) വെള്ളിയാഴ്ച അറ്റവില്‍പനക്കാരായി.
344.81 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വില്‍പന നടത്തിയത്.