Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

രൂപ റെക്കോര്‍ഡ് താഴ്ചയില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയിലെത്തി. കര്‍ശന നയങ്ങളുമായി മുന്നോട്ടുപോകുമെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ പ്രസ്താവന പുറത്തുവന്നതോടെ രൂപ 80.13 ലേയ്ക്ക് വീഴുകയായിരുന്നു. പിന്നീട് നില മെച്ചപ്പെടുത്തി, 80.03 നിരക്കിലാണ് നിലവില്‍ ഇന്ത്യന്‍ കറന്‍സി വ്യാപാരത്തിലുള്ളത്.

മുന്‍ ക്ലോസിംഗില്‍ നിന്നും 0.25 ശതമാനം കുറവാണ് ഇത്. 80.07 നിരക്കിലാണ് രൂപ ഓപ്പണ്‍ ചെയ്തത്. മറ്റ് ഏഷ്യന്‍ കറന്‍സികളും തിങ്കളാഴ്ച തകര്‍ച്ച വരിച്ചു.

ദക്ഷിണ കൊറിയയുടെ വണ്‍ -1.3 ശതമാനം തായ് ബാത്ത് -0.8 ശതമാനം, ജപ്പാനീസ് യെന്‍- 0.64 ശതമാനം, ചൈന റെന്‍മിന്‍ബി- 0.6 ശതമാനം, തായ് വാന്‍ ഡോളര്‍ -0.6 ശതമാനം, മലേഷന്‍ റിഞ്ചിട്ട് -0.5 ശതമാനം, ഇന്തോനേഷ്യന്‍ റുപ്പയ- 0.43 ശതമാനം സിംഗപ്പൂര്‍ ഡോളര്‍ -0.34 ശതമാനം എന്നിങ്ങനെയാണ് ഏഷ്യന്‍ കറന്‍സികള്‍ നേരിട്ട ഇടിവ്. ആഗോള ഓഹരി വിപണികളുടെ തകര്‍ച്ചയോടൊപ്പം ബോണ്ട് യീല്‍ഡ് വര്‍ധന രേഖപ്പെടുത്തി.

പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് മുന്‍ഗണന നല്‍കുകയെന്നും വളര്‍ച്ചാകുറവ് കാര്യമാക്കുന്നില്ലെന്നും ഫെഡ് ചെയര്‍ ജെറോമി പവല്‍ വെള്ളിയാഴ്ച പ്രസ്താവിക്കുകയായിരുന്നു. ഇതോടെ 10 വര്‍ഷ ബോണ്ട് യീല്‍ഡ് ഉയരുകയും ആഗോള ഓഹരി വിപണികള്‍ കൂപ്പുകുത്തുകയും ചെയ്തു. കലണ്ടര്‍ വര്‍ഷം 2022 ന്റെ നാലാം പാദത്തോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ കുറവ് നേരിടുമെന്ന് ജാപ്പാനീസ് സാമ്പത്തിക സ്ഥാപനം നൊമൂറ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രൂപയുടെ തകര്‍ച്ച പ്രതിരോധിക്കാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പന ത്വരിതഗതിയിലാക്കുമെന്ന് കോടക് സെക്യൂരിറ്റീസിലെ അനിന്ത്യ ബാനര്‍ജി പ്രതികരിച്ചു. അതേസമയം വിദേശനിക്ഷേപകര്‍ പിന്മാറുന്നത് രൂപയ്ക്ക് ഭീഷണി സൃഷ്ടിക്കും. വരുന്ന രണ്ടാഴ്ചകളില്‍ 79.70-80.05 നിരക്കാണ് ബാനര്‍ജി പ്രതീക്ഷിക്കുന്നത്.

X
Top