ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപ

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ 15 പൈസ കരുത്താര്‍ജ്ജിച്ചു. 81.91 നിരക്കിലായിരുന്നു ക്ലോസിംഗ്. ആഭ്യന്തര ഓഹരിവിപണികള്‍ മെച്ചപ്പെട്ടതും ക്രൂഡ് ഓയില്‍ വില കുറഞ്ഞതുമാണ് രൂപയെ ഉയര്‍ത്തിയത്.

അതേസമയം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വില്‍പന ഭാവിയില്‍ രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദമുയര്‍ത്തിയേക്കാം, വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. 82.08 നിരക്കിലാണ് ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കറന്‍സി വ്യാപാരം ആരംഭിച്ചത്. ഒടുവില്‍ ഡോളറിനെതിരെ 81.91-ല്‍ ക്ലോസ് ചെയ്തു.

മുന്‍ക്ലോസിംഗിനേക്കാള്‍ 15 പൈസ നേട്ടം. അതിനിടയില്‍ 81.88 എന്ന ഉയര്‍ന്ന നിലയിലേയ്ക്കും 82.09 എന്ന താഴ്ന്ന നിലയിലേയ്ക്കും എത്തി. ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.17 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്.

110.64 ലാണ് ഡോളര്‍ സൂചികയുള്ളത്.

X
Top